Wednesday February 22, 2017
Latest Updates

ട്രാഫിക്കിന് ശേഷം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും അമല പോളും

ട്രാഫിക്കിന് ശേഷം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും അമല പോളും

ട്രാഫിക്ക് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നീണ്ട ഇടവേള എടുത്ത സംവിധായകന്‍ രാജേഷ് തിരിച്ചു വരുന്നു. യുവനിരയില്‍ ശ്രദ്ധേയരായ അമല പോളും നിവിന്‍ പോളിയും ഒന്നിക്കുന്ന മിലി എന്ന ചിത്രത്തിലൂടെ രാജേഷ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നത്. ബ്യൂട്ടിഫുള്‍, ട്രാഫിക്, മുംബയ് പൊലീസ്, വിശുദ്ധന്‍ എന്നീ സിനിമകള്‍ക്ക് എഡിറ്റിംഗ് നിര്‍വഹിച്ച മഹേഷ് നാരായണനാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

ഒരു പ്രണയകഥയാണ് മിലി എന്നാണു സൂചന. ചിത്രത്തിലെ മറ്റ് താങ്ങള്‍ ആരൊക്കെയെന്ന് തീരുമാനം ആയിട്ടില്ല. ട്രാഫിക്കിന് ശേഷം രാജേഷ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്നൊരു ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും അതേക്കുറിച്ച് പിന്നീട് വാര്‍ത്തകള്‍ ഒന്നും തന്നെ കേട്ടില്ല. ഇപ്പോള്‍ ഈ ചിത്രം ഏതാണ്ട് ഉപേക്ഷിച്ചു എന്നാണു സിനിമ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

Scroll To Top