Saturday November 18, 2017
Latest Updates

ട്രാക്കര്‍ മോര്‍ട്ഗേജ് തട്ടിപ്പ്: വഴങ്ങാത്ത ബാങ്കുകള്‍ക്കു പിടിവീഴും,ഇടപാടുകാരെ കബളിപ്പിച്ച ബാങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ 

ട്രാക്കര്‍ മോര്‍ട്ഗേജ് തട്ടിപ്പ്: വഴങ്ങാത്ത ബാങ്കുകള്‍ക്കു പിടിവീഴും,ഇടപാടുകാരെ കബളിപ്പിച്ച ബാങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ 

ഡബ്ലിന്‍:ട്രാക്കര്‍ മോര്‍ട്ഗേജ് കുംഭകോണത്തില്‍ കബളിപ്പിക്കപ്പെട്ട ബാങ്ക് ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്ത ബാങ്കുകള്‍ക്കു പിഴയടക്കം കൂടുതല്‍ സര്‍ക്കാര്‍ നടപടികള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഡബ്ലിനില്‍ ഫിനഗേല്‍ പാര്‍ട്ടി അനുഭാവികള്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ഒരുക്കിയ വിരുന്നില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുംഭകോണത്തിനിരയായ ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയപരിധി കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു.
കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന ട്രാക്കര്‍ മോര്‍ട്ഗേജില്‍ ഇടപാടുകാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാതെ ഉയര്‍ന്ന നിരക്ക് ഈടാക്കിയെന്നാണ് ബാങ്കുകള്‍ക്കെതിരെയുള്ള ആരോപണം.

പതിനഞ്ചു ബാങ്കുകള്‍ മുപ്പതിനായിരത്തോളം ഇടപാടുകാര്‍ക്ക് ആനുകൂല്യം നിക്ഷേധിച്ചതായി സൂചനയുണ്ടായിരുന്നു.കേന്ദ്രബാങ്കിന്റെ അന്വേഷണത്തില്‍ ഇതുവരെ 13000 പേര്‍ തട്ടിപ്പിനിരയായതായി തെളിഞ്ഞു.എന്നാല്‍ ഇതിലധികമാണ് തട്ടിപ്പിന് ഇരയാക്കപ്പെട്ടവര്‍ എന്നതാണ് യാഥാര്‍ഥ്യം.

ധനകാര്യ മന്ത്രി ഡൊണഗ് അടുത്തയാഴ്ച ബാങ്ക മേധാവികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് വരദ്കര്‍ പറഞ്ഞു. അതിനുശേഷമാകും കൂടുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കുക. സര്‍ക്കാര്‍ വിഷയം അതീവ ഗൗരവമായാണു പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top