Wednesday January 24, 2018
Latest Updates

ട്രംപിന്റെ നഷ്ടകണക്കുകള്‍…

ട്രംപിന്റെ നഷ്ടകണക്കുകള്‍…

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 800 മില്ല്യണ്‍ ഡോളര്‍ നഷ്ടം നേരിട്ടതായി ഫോബ്സ് മാഗസിന്‍. അതേസമയം നിലവില്‍ അദ്ദേഹത്തിന് 3.7 ബില്ല്യണ്‍ ഡോളറിന്റെ ആസ്ഥിയുണ്ടെന്നും മാഗസിന്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ 34 വര്‍ഷമായി ട്രംപിന്റെ സമ്പാദ്യത്തെ പറ്റി ഫോബ്സ് വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. ന്യൂയോര്‍ക്കിലെ വലിയ ബിസിനസുകാരന്‍ കൂടിയാണ് ട്രംപ്.

അതേസമയം താന്‍ തന്റെ ടാക്സ് റിട്ടേണ്‍സ് കണക്കുകള്‍ പരസ്യമാക്കണമെങ്കില്‍ തന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റണ്‍ അവര്‍ ഡിലീറ്റ് ചെയ്ത 33,000 ഇമെയിലുകളെപ്പറ്റിയുള്ള വിവരങ്ങള്‍ പരസ്യമാക്കട്ടെ എന്ന് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച നടന്ന സ്ഥാനാര്‍ത്ഥിമാരുടെ ഡിബേറ്റിനിടെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ട്രംപ് ടാക്സ് വിവരങ്ങള്‍ പുറത്താക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഹിലറി തിരിച്ചടിച്ചു.

Scroll To Top