Saturday October 20, 2018
Latest Updates

ട്രംപിനെ സഹായിക്കാന്‍ ഇടപെട്ടുവെന്ന വരദ്കറുടെ വെളിപ്പെടുത്തല്‍ വിവാദമായി,പ്രധാനമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം 

ട്രംപിനെ സഹായിക്കാന്‍ ഇടപെട്ടുവെന്ന വരദ്കറുടെ വെളിപ്പെടുത്തല്‍ വിവാദമായി,പ്രധാനമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം 

ഡബ്ലിന്‍: കൗണ്ടി ക്ലെയറില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ഹൗസിന് അടുത്തുള്ള വിന്‍ഡ് ഫാമിന് അനുമതി നല്‍കാതിരുന്നത് സംബന്ധിച്ച വിവാദം കൊഴുക്കുന്നു. വൈറ്റ് ഹൗസില്‍ ട്രംപിനൊപ്പം മീറ്റിംഗ് നടത്തിയത് ശേഷം ക്യാപിറ്റല്‍ ഹില്ലില്‍ വച്ച് നടന്ന പ്രത്യേക യോഗത്തില്‍ പ്രധാനമന്ത്രി ഉയര്‍ത്തിയ പരാമര്‍ശമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ചത്.

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരദ്കര്‍ ടൂറിസം മന്ത്രി ആയിരിക്കുമ്പോള്‍ ട്രംപ് ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഫോണ്‍ ചെയ്തിരുന്ന കാര്യവും വരദ്കര്‍ സൂചിപ്പിച്ചു.ട്രംപിന് ക്ലെയറിലെ ഡൂണ്‍ ബര്‍ഗിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിന് സമീപം ഒരു വിന്‍ഡ് ഫാം നിര്‍മ്മിക്കുന്നതിനുള്ള എതിര്‍പ്പ് അറിയിക്കാനാണ് ട്രംപ് വരദ്കറെ വിളിച്ചത്. അന്ന് വെറും ബിസിനസ്സുകാരന്‍ മാത്രമായിരുന്ന ട്രംപിന്റെ അഭ്യര്‍ത്ഥനയെ കാര്യമായി പരിഗണിച്ച വരദ്കര്‍ കൗണ്ടി കൗണ്‍സിലിനെ ബന്ധപ്പെട്ട് ഫാമിന് അനുമതി നല്‍കരുതെന്ന ശുപാര്‍ശ നല്‍കി.ക്ലെയര്‍ കൗണ്ടി കൗണ്‍സില്‍ അപേക്ഷ സ്വീകരിച്ചു വിന്‍ഡ് ഫാമിനുള്ള അപേക്ഷ തള്ളിക്കളയുകയായിരുന്നു.

പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇത് പറഞ്ഞത് തന്നെ ട്രംപ് നേരിട്ട് വിളിച്ചിരുന്നു എന്ന കാര്യം പൊതുസമക്ഷത്തില്‍ അറിയിക്കാനായിരുന്നെങ്കിലും സംഭവം തിരിച്ചടിക്കുകയായിരുന്നു.വരദ്കര്‍ അവിഹിതമായി ക്ലെയര്‍ കൗണ്ടി കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തില്‍ എന്തിനാണ് ഇടപെട്ടതെന്ന് എന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം.

ട്രംപിന്റെ സ്വകാര്യ ബിസിനസ് വിഷയത്തില്‍ വരദ്കര്‍ നടത്തിയത് രാഷ്ട്രീയ ഇടപെടല്‍ ദുരൂഹമാണെന്ന് ലേബര്‍ ലീഡര്‍ ബ്രെണ്ടന്‍ ഹൗളിന്‍ കുറ്റപ്പെടുത്തി. ഇത്തരം വിഷയങ്ങളിലെ ഇടപെടലുകള്‍ കൂടുതല്‍ ശ്രദ്ധയോടെ വേണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പല പ്രധാന പദ്ധതികളിലും പൊതുജനങ്ങളുടെയും ബിസിനസ്സുകാരുടെയുമെല്ലാം അഭിപ്രായങ്ങള്‍ പരിഗണിക്കുന്നത് സ്വാഭാവികമാണെന്നു പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.മാത്രമല്ല മന്ത്രി കൗണ്ടി കൗണ്‍സിലിനോടല്ല,താന്‍ ശുപാര്‍ശ നടത്തിയത് ഫാള്‍ച്ച അയര്‍ലണ്ടിനോടാണെന്നും (ടൂറിസം വകുപ്പിന്റെ കീഴിലുള്ള സ്ഥാപനം)അദ്ദേഹം വെളിപ്പെടുത്തി.

അതെസമയം, ബിസിനസുകാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഗവണ്‍മെന്റിന്റെ തെറ്റായ നടപടിയെ നിശിതമായി വിമര്‍ശിക്കുകയാണ് മറ്റു പാര്‍ട്ടികള്‍.

Scroll To Top