Friday February 24, 2017
Latest Updates

ടൈറ്റാനിക് ദുരന്തത്തിന് കോര്‍ക്കില്‍ സ്മാരകം ഉയരുന്നു

ടൈറ്റാനിക് ദുരന്തത്തിന് കോര്‍ക്കില്‍ സ്മാരകം ഉയരുന്നു

കോര്‍ക്ക്: അറ്റ്‌ലാന്റിക്കിന്‍െ്‌റ അഗാധതയിയേക്ക് ആണ്ടുപോയ വിശ്വവിഖ്യാത കപ്പല്‍ഛേദത്തന്‍െ്‌റ ബാക്കിപത്രത്തിന് കോ കോര്‍ക്കില്‍ സ്മാരകമുയരുന്നു. മഞ്ഞുമലയില്‍ തട്ടി തകര്‍ന്ന ടൈറ്റാനിക് കപ്പലിന്‍െ്‌റ അവസാന തുറമുഖത്ത് പ്രത്യേക സ്മാരകോദ്യാനമാണ് ഉയരുന്നത്. 123 പേരുമായി ദുരന്തത്തിലേക്ക് നീങ്ങിയ കപ്പല്‍ അവസാനമായി നങ്കൂരമിട്ട കോര്‍ക്കിലെ കോബില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഉദ്യാനം 102 വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്‍െ്‌റ സ്മരണയെ കുറിക്കുന്ന അതേദിനമായ വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഔദ്യോഗികമായി തുറന്നുകൊടുക്കും.

കോബ് ടൗണ്‍കൗണ്‍സില്‍, കോബ് ടൈറ്റാനിക് ശതാബ്ദി സ്മാരക കമ്മറ്റി , കോബ് ടൂറിസം എന്നിവര്‍ ചേര്‍ന്ന് കോവ് ഫോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള പാര്‍ക്കില്‍ ടൈറ്റാനിക്കിന്‍െ്‌റ അവസാന നങ്കൂരമിടല്‍ ചിത്രീകരിച്ചിരിക്കുന്ന കൂറ്റന്‍ സ്ഫടിക സ്മാരക ഭിത്തിയാണ് പ്രത്യേകത.123 യാത്രക്കാരുടെ പേരുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കപ്പല്‍ ദുരന്തത്തില്‍ പെട്ട് അന്ന് മരണമടഞ്ഞത് 79 യാത്രക്കാരായിരുന്നു.ഏപ്രില്‍13 ഞായറാഴ്ച നഗരത്തില്‍ ഒരു അനുസ്മരണവും സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.

കോബ് ടൂറിസം സംഘടിപ്പിക്കുന്ന വാര്‍ഷികം ലിഞ്ച് ക്വേയിലെ ഓള്‍ഡ് ടൗണ്‍ഹാളില്‍ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നടക്കുന്നത്. പീയേഴ്‌സ്സ്‌ക്വയറില്‍ കോബ് ബ്രാഞ്ച് വണ്ണിന്‍െ്‌റ ഒരു പാര്‍ട്ടിയും സംഘടിപ്പിക്കുന്നുണ്ട്. ടൈറ്റാനിക്ക് മെമ്മേറിയലില്‍ നടക്കുന്ന റീത്ത്സമര്‍പ്പണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. പിന്നീട് ദുരന്തത്തില്‍ മരണത്തിന് കീഴടങ്ങിയ യാത്രക്കാരുടെ സ്മരണയ്ക്കായി 79 വെള്ളപുഷ്പങ്ങള്‍ കടലില്‍ ഒഴുക്കും. കോബ് മേയര്‍, കൗണ്‍സിലര്‍ ജോണ്‍ മള്‍വിഹില്‍ എന്നിവര്‍ മരണമടഞ്ഞവര്‍ക്കായി കടലില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കും

Scroll To Top