Friday February 24, 2017
Latest Updates

ടൈംസ് നൗ ചാനലിന് സുരാജ് വെഞ്ഞാറമ്മൂട് പേരറിയാത്തവനോ? മലയാളിയുടെ തുറന്ന കത്ത് വൈറലാകുന്നു

ടൈംസ് നൗ ചാനലിന് സുരാജ് വെഞ്ഞാറമ്മൂട് പേരറിയാത്തവനോ? മലയാളിയുടെ തുറന്ന കത്ത് വൈറലാകുന്നു

പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് നൗ ചാനലിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്ക് മലയാളി എഴുതിയ കത്ത് വൈറലാകുന്നു. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്ത ദിവസത്തെ വാര്‍ത്തകളില്‍ മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമ്മൂടിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രദീപ് മൊടത്തറ അര്‍ണാബ് ഗോസ്വാമിക്ക് തുറന്ന കത്തെഴുതിയത്.

മെയ് മൂന്നിനാണ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം വിതരണം ചെയ്തത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. എന്നാല്‍ ടൈംസ് നൗ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ പുരസ്‌ക്കാര വിതരണത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ സുരാജിനെ ഒഴിവാക്കിയാണ്  മലയാളിയോട് വിവേചനം കാണിച്ചത്.

മികച്ച നടനുള്ള അവാര്‍ഡ് ഇത്തവണ രണ്ട് പേര്‍ക്കാണ് നല്കിയത്. സുരാജിനും ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിനും എന്നാല്‍ ടൈംസ് ചാനലിനും ഐബിഎന്‍ ചാനലിനുമൊന്നും നമ്മുടെ മലയാളി പ്രതിഭകളെ കണ്ണില്‍ പിടിച്ചില്ല. മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള ചിത്രത്തിനുള്ള പുരസ്‌ക്കാരം ലഭിച്ച പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജുവിനെയും സിഎന്‍എന്‍ വാര്‍ത്തയില്‍ നിന്ന് ഒഴിവാക്കി.

2004 ല്‍ കാഴ്ചയില്‍ മികച്ച അഭിനയം കാഴ്ച വച്ച മമ്മൂട്ടിയെ തഴഞ്ഞു അഭിനയം എന്തെന്നറിയാത്ത സെയ്ഫ് അലി ഖാന് പുരസ്‌ക്കാരം നല്കിയ തീരുമാനവുമായി താരതമ്യം ചെയ്തുകൊന്ദുആനു പ്രദീപ് തുറന്ന കത്ത് എഴുതിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യക്കാരോട് ഹിന്ദിക്കാരുടെ അവഗണന ഇത് ആദ്യമായല്ലെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.

Scroll To Top