Monday January 23, 2017
Latest Updates

ടെസ്‌കോ മൊബൈല്‍ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസപ്പെട്ടു

ടെസ്‌കോ മൊബൈല്‍ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസപ്പെട്ടു

ഡബ്ലിന്‍ :സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ടെസ്‌കോ മൊബൈല്‍ നെറ്റ് വര്‍ക്ക് ഇന്നലെ മണിക്കൂറുകളോളം തടസ്സപ്പെട്ടു, രാജ്യത്തെമ്പാടുമുള്ള നൂറു കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇന്ന് രാവിലെ വരെയും പ്രശ്‌നം പരിഹരിക്കപ്പെട്ടുകിട്ടിയിട്ടില്ല.അതെ സമയം ചില കൌണ്ടികളില്‍ ഇന്ന് വെളുപ്പിന് 2 മണിയോടെ നെറ്റ്വര്‍ക്ക് ലഭ്യമാണെന്ന് കമ്പനി പറയുന്നുണ്ട്.

ഇന്ത്യയിലേയ്ക്ക് ആകര്‍ഷകമായ പ്ലാന്‍ ലഭ്യമാക്കിയതിനെതുടര്‍ന്നു മലയാളികള്‍ അടക്കം വലിയൊരു വിഭാഗം ഇന്ത്യാക്കാരും ടെസ്‌കൊയിലെയ്ക്ക് സര്‍വീസ് മാറ്റിയിരുന്നു.ലൈക്ക മൊബൈല്‍,വോഡഫോണ്‍ തുടങ്ങിയവയെക്കാള്‍ ആദായകരമായ പ്ലാനുകളും ,ലളിതമായനടപടിക്രമങ്ങളും മുഖേനെ ജനശ്രദ്ധ ആകര്‍ഷിച്ചു വരുന്നതിനിടയില്‍ കടന്നു കൂടിയ പ്രതിസന്ധി കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇടിവുണ്ടാക്കിയേക്കും

Scroll To Top