Saturday November 25, 2017
Latest Updates

ടെസ്റ്റ് പദവി; ഐസിസി തീരുമാനത്തില്‍ കണ്ണുംനട്ട് ഐറിഷ് ക്രിക്കറ്റ്

ടെസ്റ്റ് പദവി; ഐസിസി തീരുമാനത്തില്‍ കണ്ണുംനട്ട് ഐറിഷ് ക്രിക്കറ്റ്

ഡബ്ലിന്‍: അയര്‍ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് പദവി സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും.പത്തുവര്‍ഷം നീണ്ട കാത്തിരിപ്പിനാണ് ഉച്ചകഴിഞ്ഞുള്ള പ്രഖ്യാപനത്തോടെ പരിസമാപ്തിയാവുക.അയര്‍ലണ്ട് ക്രിക്കറ്റിന്റെ ചക്രവാളത്തെ ആഗോളതലത്തിലത്തെിക്കുന്നതിനുള്ള ശ്രമമാണ് അയര്‍ലണ്ട് നടത്തുന്നത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്.അയര്‍ലണ്ടിന്റെയും അഫ്ഗാനിസ്ഥാന്റെയും പൂര്‍ണ അംഗത്വം സംബന്ധിച്ച തീരുമാനം ചര്‍ച്ചചെയ്യും.അത് അനുവദിച്ചാല്‍ അയര്‍ലണ്ടിന് ലോകത്തിലെ മികച്ച ക്രിക്കറ്റ് ടീമുകളുമായി ടെസ്റ്റ് മാച്ചുകളില്‍ അയര്‍ലണ്ടിന് കളിക്കാനാകും.ഐസിസി തീരുമാനത്തില്‍ കണ്ണുംനട്ടിരിക്കുകയാണ് അയര്‍ലണ്ട് ക്രിക്കറ്റ് ലോകം.

പാക്കിസ്ഥാനുമേല്‍ അയര്‍ലണ്ട് നേടിയ വിജയങ്ങള്‍ അംഗത്വത്തിന് അനുകൂലഘടകമാണ്. എല്ലാവിധ പ്രതികൂലതകളും സാമ്പത്തിക നിയന്ത്രണങ്ങളും മറികടന്ന് അവിസ്മരണീയ നേട്ടങ്ങള്‍ ഐറീഷ് സ്പോര്‍ട്സിന് സമ്മാനിക്കാന്‍ ചീഫ് എക്സിക്യൂട്ടീവ് വാറണ്‍ ഡ്യൂട്രമിന്റെ നേതൃത്വത്തിന് കഴിഞ്ഞു.2007ല്‍ പാകിസ്ഥാനെയും 2011ല്‍ ഇംഗ്ലണ്ടിനെയും 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെയും അട്ടിമറിച്ച് നേടിയ വിജയം അയര്‍ലണ്ടിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതായിരുന്നു.പൂര്‍ണ അംഗത്വത്തിന്റെ കാര്യത്തില്‍ ഐസിസിയില്‍ നിന്നുണ്ടാകുന്ന അനുകൂല തീരുമാനം ഇന്ത്യയെപ്പോലെ അയര്‍ലണ്ടിനും ക്രിക്കറ്റില്‍ ശോഭനമായ ഭാവി തേടാന്‍ സഹായിക്കുന്നതാണ്

Scroll To Top