Monday November 20, 2017
Latest Updates

ടെക്സാസ് കൂട്ടക്കൊല ;കൊലയാളി മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍

ടെക്സാസ് കൂട്ടക്കൊല ;കൊലയാളി മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍

ഡബ്ലിന്‍ :ടെക്സാസിലെ പള്ളിയില്‍ 26 പേരെ കൂട്ടക്കൊല ചെയ്ത കൊലയാളി ഡെവിന്‍ പാട്രിക് കെല്ലി 2012ല്‍ യുഎസ് വ്യോമസേനയുടെ സൈക്യാട്രിക് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. മാനസികരോഗ ചികില്‍സയ്ക്കിടെയാണു ആശുപത്രിയില്‍ നിന്ന് കെല്ലി രക്ഷപെട്ടത്.ഇയാള്‍ നടത്തിയ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൂട്ടക്കൊലയ്ക്കു ശേഷം സ്വയം നിറയൊഴിച്ച് ഇയാളും മരിച്ചു.ടെക്സാസിലെ ചെറിയ പട്ടണമായ സതേണ്‍ലാന്റ് സ്പ്രിങ്സ് പള്ളിയിലായിരുന്നു കൂട്ടക്കൊല അരങ്ങേറിയത്.

ഉന്നത സൈനിക മേധാവിയെ കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.ഡെവിന്‍ പാട്രിക് കെല്ലിയെ ഒരു തവണ ന്യൂ മെക്സിക്കോയിലെ എയര്‍ ഫോഴ്സ് ബേസില്‍ തോക്കുകളുമായി പിടികൂടുകയും ചെയ്തിരുന്നതായി ഹ്യൂസ്റ്റണ്‍ ടി.വി. സ്റ്റേഷന്‍ കെപിആര്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വ്യോമസേനയില്‍ 2010മുതല്‍ 2014വരെയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.തന്റെ ഭാര്യയെ ആക്രമിച്ചതിനും കുഞ്ഞിന്റെ തലയോട്ടി തകര്‍ത്തതിനും 2012ല്‍ കെല്ലി കോര്‍ട്ട് മാര്‍ഷലും നേരിട്ടിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് 12 മാസത്തെ തടവും വിധിച്ചു.2014ല്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്നാണ് ഇയാളെ സേനയില്‍ നിന്നും പറഞ്ഞുവിട്ടു.

പീക്ക് ബിഹൈവാമല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 2012 ജൂണില്‍ കെല്ലി ചാടിപ്പോയതായി സ്ഥാപനാധികൃതര്‍ ടെക്സാസിലെ എല്‍ പാസോ പോലിസിനെ അറിയിച്ചിരുന്നു.തുടര്‍ന്ന് കെല്ലിയെ കസ്റ്റഡിയിലെടുത്തെന്നും പോലിസ് അറിയിച്ചിരുന്നു. ഇയാളുടെ തിരോധാനം റിപ്പോര്‍ട്ട് ചെയ്ത പീക്ക് ബിഹൈവാമല്‍ ഹെല്‍ത്ത് സര്‍വീസസ് അധികൃതര്‍ കെല്ലിക്ക് ഗുരുതരമായ മാനസിക വൈകല്യമുണ്ടായിരുന്നതായും അധികൃതര്‍ സ്ഥിരീകരിച്ചു.ആക്രമണകാരിയാണ് കെല്ലിയെന്നും മറ്റുള്ളവര്‍ക്കും അയാള്‍ക്ക് തന്നെയും അത് ഭീഷണിയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഗാര്‍ഹികപീഡനത്തില്‍ ശിക്ഷിക്കപ്പെട്ടയാളാണ് കെല്ലിയെന്ന വിവരം നാഷണല്‍ ഡാറ്റാബേസിലേക്ക് കൈമാറിയിരുന്നില്ല.അതിനാല്‍ തോക്കുകള്‍ വാങ്ങുന്നത് വിലക്കുന്നവരുടെ ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും എയര്‍ ഫോഴ്സ് അറിയിച്ചു.

Scroll To Top