Thursday November 23, 2017
Latest Updates

 ടൂറിസം രംഗത്ത്  ഗാല്‍വെ  കുതിക്കുന്നു

 ടൂറിസം രംഗത്ത്  ഗാല്‍വെ  കുതിക്കുന്നു

ഗാല്‍വെ: ഗാല്‍വെയില്‍ ടൂറിസം അതിവേഗം വളരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഗാല്‍വെ ടൂറിസം റെക്കോഡ് വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു. ഏറ്റവുമധികം ടൂറിസം റവന്യൂ ലഭിക്കുന്ന മൂന്ന് ഐറിഷ് നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഗാല്‍വെയാണ്. ഹോട്ടല്‍ ബുക്കിംഗ് നിരക്കും ഗാല്‍വെയില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണവും കണക്കാക്കിയാണ് ഗാല്‍വെയുടെ ടൂറിസം രംഗത്തെ കുതിപ്പ് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ടൂറിസം രംഗത്തെ കുതിപ്പോടെ ഗാല്‍വെയിലെ ഹോട്ടല്‍ ബുക്കിംഗ് നിരക്ക് 90 ശതമാനത്തില്‍ നിന്ന് 94 ശതമാനമായി ഉയര്‍ന്നു.

ഗാല്‍വെയിലെ ബുക്ക് ചെയ്യപ്പെടുന്ന ഓരോ ഹോട്ടല്‍ റൂമിനും 10 യൂറോ വീതം അധിക വരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ ജൂലൈ വരെയുള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. ഹോട്ടല്‍ മുറികള്‍ക്ക് പുറമേ ഗസ്റ്റ് ഹൌസ് ബുക്കിങ്ങിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ചില ഒക്ഷന്‍ സ്ഥാപനങ്ങള്‍ നല്കുന്ന കണക്ക് പ്രകാരം ഗസ്റ്റ് ഹൌസുകളുടെ വില്‍പ്പനയും വര്‍ദ്ധിച്ചിട്ടുണ്ട്.

Scroll To Top