Tuesday April 25, 2017
Latest Updates

ടി പി വധക്കേസ്: കൈവശമുള്ള വിവരങ്ങള്‍ വെച്ച് വിഎസ് കേന്ദ്രനേതൃത്വത്തെയും വിരട്ടുന്നു,നടപടിയെടുത്താല്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാവും

ടി പി വധക്കേസ്: കൈവശമുള്ള വിവരങ്ങള്‍ വെച്ച് വിഎസ് കേന്ദ്രനേതൃത്വത്തെയും വിരട്ടുന്നു,നടപടിയെടുത്താല്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയാവും

ന്യുഡല്‍ഹി: തുടര്‍ച്ചയായി പാര്‍ട്ടി അച്ചടക്കം ലംഘി ക്കപ്പെടുന്നതിന്‍െ്‌റ പേരില്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പൊളിറ്റ് ബ്യൂറോയേയും വിരട്ടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കയ്യിലുള്ള രഹസ്യവിവരങ്ങള്‍ വെച്ചാണ് വി എസ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തെയും നിലയ്ക്ക് നിര്‍ത്തുന്നത്.

സംസ്ഥാന നേതാക്കളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും കേന്ദ്രനേതൃത്വം വി എസിനെ തലോടുന്നത് നടപടിയെടുത്താല്‍ അദ്ദേഹം നടത്തിയേക്കാവുന്ന അപ്രതീക്ഷിത ബോംബിനെ ഭയന്നാണോ എന്ന സംശയമാണ് ഉയരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഎസിനെതിരേ നടപടി വേണ്ടെന്ന നിലപാടിലാണ് ഇതുവരെ കേന്ദ്ര നേതൃത്വം എത്തി നില്‍ക്കുന്നത്. അതിന് ശേഷവും നിലവിലെ സാഹചര്യം അനുസരിച്ച് കേന്ദ്രം എന്തെങ്കിലും നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. ടി പി വധവുമായി ബന്ധപ്പെട്ട് സംസ്ഥാനനേതാക്കള്‍ ഉള്‍പ്പെടുന്ന ചില നിര്‍ണ്ണായക വിവരങ്ങള്‍ വി എസിന് കിട്ടിയിട്ടുണ്ടെന്നും പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നും മാറ്റിയാല്‍ വിഎസ് അക്കാര്യം പുറത്തുവിടുന്നത് പാര്‍ട്ടിക്ക് കേരളത്തില്‍ വലിയ ക്ഷീണമുണ്ടാക്കുമെന്നൂം പിബിയ്ക്കും കേന്ദ്രക്കമ്മറ്റിക്കും ഭയമുണ്ട്. വേണ്ടി വന്നാല്‍ വിഎസ് ഈ കൈവിട്ട കളിക്ക് മുതിര്‍ന്നേക്കുമെന്നാണ് വി എസിന്റെ അടുത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

വിഎസ് അയച്ച കത്തിലെ ഉള്ളടക്കങ്ങള്‍ തനിക്ക് ലഭിക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ പുറത്ത് വിട്ടതിലുള്ള അതൃപ്തി കാരാട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തുരുന്നു.

സംസ്ഥാനകമ്മറ്റിയിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചര്‍ച്ച ചെയ്യാന്‍ കഴിയുകയില്ലെന്നും അതിന് ശേഷം വരുന്ന സംസ്ഥാന കമ്മറ്റിയില്‍ തീരുമാനം എടുക്കാമെന്നുമാണ് പി ബി എടുത്ത നിലപാട്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുക്കാനും വി എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിഎസിന്‍െ്‌റ സ്വാധീനം മുതലാക്കിയ ശേഷം ഒഴിവാക്കാനാണ് സിപിഎം നേതൃത്വത്തിന്‍െ്‌റ നീക്കമെന്നാണ് വി എസ് പക്ഷത്തിന്‍െ്‌റ അഭിപ്രായം. എന്നാല്‍ അങ്ങിനെ സംഭവിച്ചാല്‍ തനിക്ക് ലഭിച്ച വിവരങ്ങള്‍ വി എസ് മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടേക്കുമെന്ന ആശങ്ക അണികള്‍ക്കിടയില്‍ സജീവമാണ്.

ടി പി വധക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ വി എസ് പുറത്ത്‌വിടുന്ന വിവരങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് വീണ്ടും കളങ്കമായേക്കുമെന്നും അത് സംസ്ഥാനത്ത് തന്നെ പാര്‍ട്ടിയുടെ അന്ത്യത്തിന് വഴി തുറന്നേക്കുമോ എന്ന ആശങ്കകളും വ്യാപകമാണ്. ടി പി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പാര്‍ട്ടിയംഗങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിഎസ് നല്‍കിയിട്ടുള്ള കത്ത് കേന്ദ്രനേതൃത്വത്തിന് മുന്നില്‍ ഇരിക്കേ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി മുന്‍ നിര്‍ത്തി നടപടി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്.

നിലവില്‍ പന്ത് വിഎസിന്‍െ്‌റ കോര്‍ട്ടിലാണ്. ബംഗാളില്‍ തകര്‍ന്നടിഞ്ഞ സിപിഎമ്മിന് ഇപ്പോള്‍ ശക്തമായ വേരുകളുള്ളത് കേരളത്തിലാണ്. ലോക്‌സഭയില്‍ ശക്തമായ മൂന്നാം ബദലിനുള്ള ചര്‍ച്ച തുടങ്ങിക്കഴിഞ്ഞിരിക്കുന്ന സിപിഎം നേതൃത്വത്തിന് ശക്തമായ വിലപേശല്‍ നടത്തണമെങ്കില്‍ കേരളത്തില്‍ നിന്നും മികച്ച നേട്ടമുണ്ടാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നഷ്ടമായ വടകരയും കണ്ണൂരും കോഴിക്കോടും തിരിച്ചു പിടിക്കേണ്ടതും ആവശ്യമാണ്.

ഇവിടെ പ്രചരണത്തിനിറങ്ങാന്‍ വി എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് തന്നെ അദ്ദേഹത്തെ വെട്ടിലാക്കാനാണെന്നാണ് വി എസ് പക്ഷക്കാരുടെ സംശയം. വിഎസ് പ്രചരണത്തിനായി ഇറങ്ങിയാല്‍ രമയ്ക്ക് പിന്തുണ നല്‍കിയുള്ള വി എസിന്‍െ്‌റ കത്ത് ആയുധമാക്കി യുഡിഎഫ് തിരിച്ചടിച്ചേക്കുമെന്നും അവര്‍ സംശയിക്കുന്നു.

Scroll To Top