Wednesday August 16, 2017
Latest Updates

ടിവിലൈസന്‍സ് 175യൂറോയാക്കി ഉയര്‍ത്തണമെന്ന് ആര്‍ടിഇ ബോസ് 

ടിവിലൈസന്‍സ് 175യൂറോയാക്കി ഉയര്‍ത്തണമെന്ന് ആര്‍ടിഇ ബോസ് 

ഡബ്ലിന്‍:ടിവിലൈസന്‍സ് ഫീസ് ഉയര്‍ത്താന്‍ ആര്‍ടിഇ നിര്‍ദേശം. നിലവിലെ 160യൂറോയില്‍ നിന്ന് 175 യൂറോ ആക്കാനാണ് ആര്‍ടിഇ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതെന്നു ഡയറക്ടര്‍ ജനറല്‍ ഡീ ഫോബ്സ് വ്യക്തമാക്കി.കമ്യൂണിക്കേഷന്‍ ആന്റ് എന്‍വയണ്‍മെന്റ് ഒയ് റിചാര്‍ട്സ് കമ്മിറ്റിയില്‍ സംസാരിക്കവെയാണ് ഡയറകടര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്.അതേസമയം നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ആര്‍ടിഇയും കമ്മ്യൂണിക്കേഷന്‍ മന്ത്രിയുമായി അഭിപ്രായവ്യത്യാസമുള്ളതായി റിപോര്‍ടുകളുണ്ട്.

കാഴ്ചക്കാരെക്കൊണ്ട് സമ്പന്നമായിരുന്നു ആര്‍ടിഇയുടെ കഴിഞ്ഞ വര്‍ഷമെന്നു ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.എന്നിരുന്നാലും കമ്മിയുണ്ട്.ഇതു നികത്തുന്നതിനാണ് ഫീസ് ഉയര്‍ത്തുന്നത്. ഈ വര്‍ധനവിലൂടെ 15മില്യന്‍ ആര്‍ടിഇയുടെ പക്കലെത്തുമെന്നും അവര്‍ വ്യക്തമാക്കി.യാതോരു പരിഷ്‌കാരവുമില്ലാത്ത മേഖലയായി ആര്‍ടിഇ മാറിയതിനാലാണ് ഫീസ് വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് സൂചനയും അവര്‍ നല്‍കി. കഴിഞ്ഞ ഒരു ദശാബ്ദമായി യാതോരുവിധ പരിഷകരണവുമില്ലാതെ പോവുകയാണ് ആര്‍ടിഇ.അതിനാല്‍ ആസൂത്രണപദ്ധതികളൊന്നും നടക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മെയ്മാസത്തില്‍ ലൈസന്‍സ് ഫീ രണ്ടിരട്ടിയാക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നത് പരക്കെ ഉല്‍ക്കണ്ഠയുണ്ടാക്കിയിരുന്നു.

എന്നാല്‍ ലൈസന്‍സ് ഫീ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് മന്ത്രി ഡെനീസ് നൗടന്‍ വ്യക്തമാക്കി.2008നു ഷേം അത് ഉയര്‍ത്തിയിട്ടില്ല.വളരെയധികം ആളുകള്‍ ലൈസന്‍സ് ഫീ നല്‍കാതെ ഒഴിഞ്ഞുമാറുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ഇക്കൂട്ടരുടെ നില പരിധിവിട്ടതായും മന്ത്രി പറഞ്ഞു.

Scroll To Top