Wednesday February 22, 2017
Latest Updates

ടിപ്പററി സമാധാന സമ്മാനം: പോപ്പ് ഫ്രാന്‍സിസും നോമിനേഷന്‍ പട്ടികയില്‍

ടിപ്പററി സമാധാന സമ്മാനം: പോപ്പ് ഫ്രാന്‍സിസും നോമിനേഷന്‍ പട്ടികയില്‍

ടിപ്പററി: ടിപ്പററി സമാധാന അവാര്‍ഡ് നോമിനേഷനില്‍ പോപ്പ് ഫ്രാന്‍സിസിന്റെ പേരും. ഇത്തവണ നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചോളം പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായി പോപ്പ് ഫ്രാന്‍സിസും മാറുകയായിരുന്നു. 2013 ടിപ്പററി സമാധാന അവാര്‍ഡിന് ഇത്തവണ അര്‍ഹനാകുന്നത് ആരായിരിക്കും എന്ന് ആകാംഷയോടെ നോക്കിയിരിക്കുകയാണ് പൊതുജനങ്ങള്‍.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നോമിനികളുടെ പേരു വിവരത്തിലാണ് പോപ്പ് ഫ്രാന്‍സിസിന്റെ പേരും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്

. ടൈം മാഗസിന്‍ പേര്‍സണ്‍ ഓഫ് ദി ഇയര്‍ ആയും പോപ്പിനെ ഇത്തവണ തിരഞ്ഞെടുത്തിരുന്നു. മാത്രമല്ല അമേരിക്കയിലെ മാഗസിന്‍ ആയ ദ അഡ്വക്കേറ്റ് ഏറ്റവും കൂടുതല്‍ ജനങ്ങളെ സ്വാധീനിച്ച വ്യക്തിത്വങ്ങളില്‍ ഒന്നാമതായി പോപ്പിനെ തിരഞ്ഞെടുത്തിരുന്നു. ഇത്തരത്തില്‍ 2013ല്‍ ഒട്ടേറെ അംഗീകാരങ്ങളാണ് പോപ്പ് ഫ്രാന്‍സിസിനെ തേടി വന്നിട്ടുള്ളത്.
യുഎസ് ഡിപ്ലോമാറ്റ് റിച്ചാര്‍ഡ് ഹാസ്, ടീകോണ്ടോ പീസ് കോര്‍പ് സ്ഥാപകന്‍ ഡോക്ടര്‍ ലീ ക്യു ഹ്യൂങ്ങ്, നോര്‍തേണ്‍ ഉഗാണ്ടയിലെ സമാധാന പ്രവര്‍ത്തക സിസ്റ്റര്‍ മേരി ടര്‍കിസ ലോക്കോട്ട് തുടങ്ങിയവരാണ് ടിപ്പററി സമാധാന അവാര്‍ഡിന് അര്‍ഹരായ മൂന്നു വ്യക്തികള്‍. അഞ്ചാമത്തെ നോമിനേഷനായി തിരഞ്ഞെടുത്തിരിക്കുന്നത് ലോകത്തില്‍ നിന്നും യുദ്ധം പൂര്‍ണ്ണമായും ഒഴിവാക്കുക എ്‌ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോവിനെയാണ്. 70 രാജ്യങ്ങളിലായി 300റോളം അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
മുന്‍പ് ടിപ്പററി അവാര്‍ഡിന് അര്‍ഹരായവരില്‍ മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേലയും മുന്‍ സോവിയറ്റ് ലീഡര്‍ മൈക്കല്‍ ഗോര്‍ബച്ചേവും സെനേറ്ററായിരുന്ന ഗോര്‍ഡണ്‍ വില്‍സനും മുന്‍ യുഎസ് പ്രസിഡണ്ട് ബില്‍ ക്ലിന്റണും ഉള്‍പ്പെടും.
2011ല്‍ ടിപ്പററി പീസ് െ്രെപസിന് അര്‍ഹരായത് മുന്‍ പ്രസിഡണ്ട് മേരി മക്അലീസും അവരുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍മക്അലീസും ആയിരുന്നു. 2012ല്‍ അവാര്‍ഡിന് അര്‍ഹയായത് പാക്കിസ്ഥാനി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മലാല യൂസഫ്‌സായി ആയിരുന്നു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കഴിഞ്ഞ തവണത്തെ ഫൈനല്‍ നോമിനേഷന്‍ പട്ടികയില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ടിപ്പററി പീസ് കണ്‍വെന്‍ഷന്‍ നടത്തിയ ഒരു പ്രസ്ഥാവനയിലാണ് നോമിനികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അതില്‍ പ്രത്യേകമായി എടുത്തുപറഞ്ഞിരിക്കുന്ന ഒരു പേരു തന്നെയാണ് പോപ്പ് ഫ്രാന്‍സിസിന്റെത്. വ്യക്തിപരമായും മതമേധാവി എന്ന നിലയിലും പോപ്പ് ഫ്രാന്‍സിസ് വിളങ്ങിനില്‍ക്കുകയാണെന്നും പാവങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടാനുള്ള അദ്ദേഹത്തിന്റെ മനസും പൊതു ജനങ്ങളുമായി ബന്ധപ്പെടുന്ന ഏതൊരു കാര്യങ്ങള്‍ക്കും ഉണ്ടാവുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും എടുത്തുപറയേണ്ടതാണെന്നും ടിപ്പററി പീസ് കണ്‍വെന്‍ഷന്‍ പ്രസ്താവനയില്‍ പറയുന്നു.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സേവനങ്ങളെ കണക്കിലെടുത്ത് ഇതിനോടകം തന്നെ യുഎസ് സ്‌റ്റേറ്റ് സര്‍വ്വീസ് അവാര്‍ഡ് കരസ്ഥമാക്കിയ ആളാണ് റിച്ചാര്‍ഡ് ഹാസ്. ഉഗാണ്ടിയിലെ സമാധാന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് സിസ്റ്റര്‍ മേരി തെരേസയുടേത്.

Scroll To Top