Thursday January 19, 2017
Latest Updates

ടിപ്പററിയില്‍ ആറു വയസുകാരനെ ലൈംഗീക വീഡിയോ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുത്തി 

ടിപ്പററിയില്‍ ആറു വയസുകാരനെ ലൈംഗീക വീഡിയോ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുത്തി 

ടിപ്പററി :കുട്ടികളുടെ ലൈംഗിഗ വീഡിയോ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും ആറു വയസ്സുകാരനെ ഗാര്‍ഡ രക്ഷപ്പെടുത്തി. ഗാര്‍ഡാ കൌണ്ടി ടിപ്പററിയിലെ  ഒരു വീട് റൈഡ് ചെയ്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ബാല ലൈംഗിഗതയുടെ അന്വേഷണ ചുമതലയുള്ള യൂറോപോളാണ് ഗാര്‍ഡായ്ക്ക് വിവരങ്ങള്‍ നല്കിയത്.

ഗാര്‍ഡ പീലോഫില്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനെ കഴിഞ്ഞ ഡിസംബറില്‍ യൂറോപോള്‍ വിളിച്ചു സൂചന നല്കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍ അഡ്രസ് കൌണ്ടി ടിപ്പററിയിലെ ഒരു വീട്ടിലേതാണെന്നു മനസിലായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

കുട്ടിയുടെതായി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ കണ്ട മറ്റുവസ്തുക്കള്‍ മുറിയില്‍ നിന്നും പോലീസ് തെളിവായി ശേഖരിച്ചു. കുട്ടി ഇപ്പോള്‍ സോഷ്യല്‍ വര്‍ക്കറുടെ സംരക്ഷണത്തിലാണ്.

Scroll To Top