Thursday February 23, 2017
Latest Updates

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇരുപത് പ്രതികളെ വെറുതെവിട്ടു

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇരുപത് പ്രതികളെ വെറുതെവിട്ടു

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇരുപത് പ്രതികളെ വെറുതെവിട്ടു.എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍, എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, ഒഞ്ചിയം ഏരിയാ സെക്രട്ടറി പിഎം ദയാനന്ദന്റെ സഹോദരന്‍ പിഎം ഷാജി തുടങ്ങി ഇരുപത് പേരെയാണ് കോടതി വെറുതെവിട്ടത്.

tp24 പേരെ വെറുതെ വിടണമെന്നാണ് പ്രതിഭാഗം വാദിച്ചത്.എന്നാല്‍ നാലുപേരെ വെറുതെവിടണമെന്ന ആവശ്യം പ്രത്യേക കോടതി തള്ളി. കേസില്‍ ഇരുപത്തിയാറാം പ്രതിയാണ് കാരായി രാജന്‍. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി.

വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ആര്‍എംപി അറിയിച്ചു. കോടതി വെറുതെ വിട്ടെങ്കിലും പ്രതികളല്ലാതാവുന്നില്ലെന്ന് കെ.കെ രമ പ്രതികരിച്ചു.
സാക്ഷികളെ കൊണ്ട് സംഘടിതമായി നടത്തിയ മൊഴിമാറ്റമാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് ആര്‍.എം.പി നേതാവ് എന്‍.വേണു ആരോപിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ആര്‍.എം.പി അറിയിച്ചു.

എന്നാല്‍ സാക്ഷികള്‍ കൂറുമാറുകയല്ല, കോടതിയില്‍ സത്യം പറയുകയാണ് ചെയ്തതെന്ന് പ്രതിഭാഷം അഭിഭാഷകരില്‍ ഒരാളും സിപിഎം കണ്ണുര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ പി.ശശി ചൂണ്ടിക്കാട്ടി

Scroll To Top