Monday August 21, 2017
Latest Updates

ടിഡിമാര്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ഓഫിസില്‍ തുടരേണ്ടെന്ന് അഭിപ്രായം

ടിഡിമാര്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ഓഫിസില്‍ തുടരേണ്ടെന്ന് അഭിപ്രായം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ തെരഞ്ഞെടുക്കപ്പെടുന്ന ടിഡിമാര്‍ രണ്ടു തവണയില്‍ കൂടുതല്‍ (അഞ്ചു വര്‍ഷം വീതം രണ്ടു തവണ) ഓഫിസില്‍ തുടരുന്നത് നല്ലതല്ലെന്ന് ജൂനിയര്‍ മന്ത്രിയും ഗോള്‍വേ ഈസ്റ്റ് ടിഡിയുമായ ഷോണ്‍ കാനി. പ്രസിഡന്റിനെ പോലെ ഇവരും 10 വര്‍ഷത്തെ സേവനത്തിനു ശേഷം ഇലക്ഷനില്‍ മത്സരിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും കാനി അഭിപ്രായപ്പെട്ടു. ഇരുപതോ മുപപ്തോ വര്‍ഷം ഒരാള്‍ ഡോളില്‍ ടിഡിയായി തുടരുന്നത് രാഷ്ട്രീയത്തിന് നല്ലതല്ല എന്നും കഴിഞ്ഞ ദിവസം ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞു.

10 വര്‍ഷങ്ങള്‍ മികച്ച സേവനം നല്‍കുകയാണ് ടിഡിമാര്‍ ചെയ്യേണ്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ശേഷം മറ്റുള്ളവര്‍ക്ക് അവസരം നല്‍കണം.

ഫിനഗേലിലെ പല ടിഡിമാരെയും ലക്ഷ്യമിട്ടാണ് കാനി ഇതു പറഞ്ഞതെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി എന്‍ഡ കെന്നി കഴിഞ്ഞ 41 വര്‍ഷമായി ടിഡിയാണ്. ധനമന്ത്രി മൈക്കല്‍ നൂനാന്‍ 1981ലാണ് ആദ്യമായി ഇലക്ഷനില്‍ വിജയിച്ചത്.

Scroll To Top