Thursday July 20, 2017
Latest Updates

ടിഡിമാരുടെ ശമ്പളവര്‍ദ്ധനവ്:പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരേ മനസ്സ് !

ടിഡിമാരുടെ ശമ്പളവര്‍ദ്ധനവ്:പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരേ മനസ്സ് !

ഡബ്ലിന്‍:അയര്‍ലണ്ടിലെ ടിഡിമാരുടെ ശമ്പളം വര്‍ഷത്തില്‍ 5,000 യൂറോ ഉയര്‍ത്താന്‍ ഭരണപക്ഷമായ ഫിനഗേലും പ്രതിപക്ഷമായ ഫിയനാ ഫാളും ഒന്നിച്ചു തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് ഡോളില്‍ വരുന്ന പ്രമേയം ഇവര്‍ ഒരുമിച്ച് പാസാക്കി. 38നെതിരെ 89 വോട്ടിനായിരുന്നു പ്രമേയം പാസായത്. ശമ്പള വര്‍ദ്ധനവ് പാടില്ല എന്നു കാട്ടി ഷിന്‍ ഫെന്‍ ഡോളില്‍ പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഒന്നിച്ചു ചേരല്‍.

ഇതോടെ ഏപ്രില്‍ മാസം മുതല്‍ ടിഡിമാര്‍ക്ക് 300 യൂറോ വീതം ശമ്പള വര്‍ദ്ധനവ് ഉണ്ടാകും. തീരുമാനത്തെ ഷിന്‍ ഫെന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം തങ്ങളുടെ ശമ്പള വര്‍ദ്ധനവ് വേണ്ടെന്നു വയ്ക്കുമെന്ന് ചില ടിഡിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top