Friday May 26, 2017
Latest Updates

ടാറ്റ ബോള്‍ട്ട് റോയല്‍ ചലെഞ്ചെഴ്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍

ടാറ്റ ബോള്‍ട്ട് റോയല്‍ ചലെഞ്ചെഴ്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍

ഐ പി എല്‍ എട്ടാം സീസണില്‍ റോയല്‍ ചലെഞ്ചെഴ്‌സ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍ ടാറ്റ ബോള്‍ട്ട് ആയിരിക്കും എന്ന് കമ്പനി. ടീമിന്റെ ജേഴ്‌സിയില്‍ പ്രധാന സ്ഥാനത്ത് പരസ്യം ലഭിക്കുന്നതോടൊപ്പം, ടീമിന്റെ മുഴുവന്‍ യാത്രകളും, അതോടൊപ്പം ഗ്രൗണ്ടില്‍ വിവിധ പ്രോമോഷണല്‍ പരിപാടികള്‍ എന്നിവക്കും കമ്പനിക്ക് അവസരം ലഭിക്കും.

ടീമുമായി ലഭിച്ച പങ്കാളിത്തത്തില്‍ ഏറെ ആഹ്ലാദമുണ്ടെന്നും, ഇന്ത്യയിലെ തന്നെ എറ്റവും പ്രചാരമുള്ള കായിക ഇനത്തിലൂടെ ഉപഭോക്താക്കലുമായി സംവദിക്കാന്‍ കഴിയുന്നത് വളരെ നല്ലതാണെന്നും കമ്പനിയുടെ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം പ്രസിഡന്റ് മയങ്ക് പരീക് പറഞ്ഞു.

ലോകത്തിലെ തന്നെ എറ്റവും വിശ്വാസ്യതയുള്ള ബ്രാന്റുകളില്‍ ഒന്നായ ടാറ്റാ മോട്ടോഴ്‌സുമായി കൈ കോര്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ടീമിന്റെ കോമേഴ്ഷ്യല്‍ ഓപറേഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് റസല്‍ ആദംസും പ്രതികരിച്ചു.

 

Scroll To Top