Tuesday February 20, 2018
Latest Updates

ടാറ്റാ മോട്ടേഴ്സിന്റെ പുതിയ സോഫ്റ്റ് വെയര്‍ ഹബ്ബ് അയര്‍ലണ്ടില്‍ ആരംഭിക്കും,ആയിരത്തോളം പേര്‍ക്ക് തൊഴില്‍ അവസരമൊരുക്കുമെന്ന് ഐ ഡി എ ലക്‌ഷ്യം

ടാറ്റാ മോട്ടേഴ്സിന്റെ പുതിയ സോഫ്റ്റ് വെയര്‍ ഹബ്ബ് അയര്‍ലണ്ടില്‍ ആരംഭിക്കും,ആയിരത്തോളം പേര്‍ക്ക് തൊഴില്‍ അവസരമൊരുക്കുമെന്ന് ഐ ഡി എ ലക്‌ഷ്യം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വന്‍തൊഴില്‍ സാധ്യതകളൊരുക്കി ടാറ്റാ മോട്ടോര്‍സിന്റെ പുതിയ സോഫ്റ്റ്വെയര്‍ ഹബ്ബ് അയര്‍ലണ്ടില്‍ സ്ഥാപിക്കും.ടാറ്റയുടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ കമ്പനിയ്ക്ക് വേണ്ടി നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അയര്‍ലണ്ടില്‍ ഹബ്ബ് സ്ഥാപിക്കുന്നത്.

ഡ്രൈവറില്ലാ കാര്‍ ടെക്നോളജിയും ഇലക്ട്രിക്ക് കാറുകളിലും പുതിയ മോഡലുകള്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അയര്‍ലണ്ടിലെ ഇലക്ടോണിക്-ബിസിനസ്സ് നഗരമായി മാറിക്കൊണ്ടിരിക്കുന്ന ഷാനോനില്‍ ഓട്ടോമാറ്റിക്ക് എഞ്ചിനീയറിങ്ങ് ഉള്‍പ്പെടെയുള്ള 150 ല്‍ പരം ജോലി സാധ്യതകളും ഈ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സോഫ്റ്റ്വെയര്‍ ഹബ്ബ് ആദ്യഘട്ടത്തില്‍ തന്നെ ഉണ്ടാക്കും. ഇലക്ടോണിക് ചിപ്പ് നിര്‍മ്മാണ മേഖലയിലെ അമേരിക്കന്‍ കുത്തക കമ്പനിയായ ഇന്റലിനും ഇവിടെ പ്രധാന യുണിറ്റുകളുണ്ട്.

ലോകത്തെ മുന്‍നിര കമ്പനികളുടെ കടന്ന് വരവ് എഞ്ചിനീയറിങ്ങ് മേഖലക്ക് ഉണര്‍വ്വ് നല്‍കുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ഡെവലപ്പ്മെന്റ് ഏജന്‍സി വക്താക്കള്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സേഫ്റ്റി ക്രിട്ടിക്കല്‍ സിസ്റ്റം എന്നിവയിലായിരിക്കും തൊഴില്‍ സാധ്യതകള്‍ കൂടുന്നത്.

ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലേക്ക് കൂടുതല്‍ നിക്ഷേപം മാറ്റുന്നതിന്റെ ഭാഗമായുള്ള ഈ വികസനം ക്ലെയര്‍ മേഖലയുടെ സമഗ്രപുരോഗതിയ്ക്ക് വഴി തെളിയ്ക്കുമെന്നു ഐ ഡി എ വിലയിരുത്തുന്നു.പതിനായിരത്തോളം എഞ്ചിനിയര്‍മാരാണ് ടാറ്റായുടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ കമ്പനിയ്ക്ക് യൂകെയിലുള്ളത്.

കഴിഞ്ഞ വര്‍ഷത്തില്‍ മാത്രമായി ആറുലക്ഷത്തിലധികം കാറുകളാണ് ലാന്‍ഡ് റോവര്‍ വിറ്റഴിച്ചത്. ഈ വര്‍ഷവും അടുത്തവര്‍ഷവുമായി വന്‍ കുതിപ്പാണ് വാഹനവില്‍പ്പന മേഖലയില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

Scroll To Top