Wednesday August 15, 2018
Latest Updates

ടയറിലെ എയര്‍ പ്രഷര്‍ ശരിയല്ലെങ്കിലും ഫൈന്‍,അയര്‍ലണ്ടിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമം നിലവില്‍ വന്നു 

ടയറിലെ എയര്‍ പ്രഷര്‍ ശരിയല്ലെങ്കിലും ഫൈന്‍,അയര്‍ലണ്ടിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമം നിലവില്‍ വന്നു 

ഡബ്ലിന്‍:ടയറിലെ പ്രഷര്‍ ശരിയായില്ലെങ്കിലും ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. വാഹനമോടിക്കുന്നവരെ കുടുക്കിലാക്കാന്‍ പുതിയ നിയമപരിഷ്‌കാരങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനത്തിന്റെ ടയറിലെ പ്രഷര്‍ ശരിയായില്ലെങ്കിലും ഇനി മുതല്‍ പിഴയീടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് .കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന് ടയറിലെ പ്രഷര്‍ ശരിയല്ലാത്തതിനാല്‍ പിഴയടക്കേണ്ടി വന്നിരുന്നു.

അയര്‍ലണ്ടിലെ ഡ്രൈവര്‍മാര്‍ ടയറുകളുടെ കാര്യത്തില്‍ ഉദാസീനത കാട്ടുന്നവരാണെന്ന് കോണ്ടിനന്റല്‍ ടയര്‍ ഗ്രൂപ്പിന്റെ സര്‍വ്വേഫലത്തില്‍ കണ്ടെത്തിയിരുന്നു. ടയറിലെ സമ്മര്‍ദ്ദം ശരിയായ അളവില്‍ ഇല്ലാത്ത ഒട്ടേറെ വാഹനാപകടങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അപകടത്തില്‍ പെട്ടിരുന്നു.

2016 ല്‍ വന്ന നിയമമാണെങ്കില്‍ പ്രാവര്‍ത്തികമാക്കുന്നത് ഇപ്പോഴാണ്. ടയറിലെ പ്രഷര്‍ ശരിയായ അളവില്‍ അല്ലാത്തത് അപകട സാധ്യതയുണ്ടെന്നാണ് മോട്ടോര്‍ വകുപ്പിന്റെ വാദം. നിലവില്‍ ടയറിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് 1684 ഓളം കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Scroll To Top