Friday January 20, 2017
Latest Updates

ടച്ചിംങ്‌സ് ജയയായി മൈഥിലി; സ്വര്‍ഗത്തേക്കാള്‍ സുന്ദരം ഒരുങ്ങുന്നു

ടച്ചിംങ്‌സ് ജയയായി മൈഥിലി; സ്വര്‍ഗത്തേക്കാള്‍ സുന്ദരം ഒരുങ്ങുന്നു

ബാറില്‍ സൈഡ് ഡിഷുകള്‍ വിതരണം ചെയ്യുന്ന കഥാപാത്രമായി മൈഥിലി. ടച്ചിങ്‌സ് ജയ എന്നാണ് മൈഥിലിയുടെ പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ പേര്. മനോജ് അരവിന്ദാക്ഷന്‍ സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തെക്കാള്‍ സുന്ദരം എന്ന സിനിമയാണിത്.

ടച്ചിങ്‌സ് ജയയുടെ അച്ഛന്‍ മുഴുക്കുടിയനായിരുന്നു. അച്ഛന്റെ മരണശേഷം ബാറിലെ ജോലി തന്നെ അവള്‍ക്ക് ജീവിതമാര്‍ഗമായി കാണേണ്ടിവരുന്നു. കടല, സ്‌നാക്‌സ്, പാനീയങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് അവള്‍ ചെയ്യുന്നത്.

ഈ സിനിമയില്‍ ശ്രീനിവാസനും, ലാലുമാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. മൈഥിലിയെ കൂടാതെ മറ്റ് റോളുകളില്‍ ജോയ് മാത്യു, ആശ അരവിന്ദ്, ശ്രീജിത് രവി എന്നിവരുമുണ്ട്. ഡോക്ടറുടെ വേഷത്തില്‍ മുത്തുമണിയും ചിത്രത്തിലുണ്ട്. രാജേഷ് രാഘവന്റെ തിരക്കഥയില്‍ മനോജ് അരവിന്ദാക്ഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമീര്‍ ഹഖാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Scroll To Top