Thursday October 18, 2018
Latest Updates

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ …കാതോര്‍ക്കുക… അവന്‍ വീണ്ടുമെത്തുന്നു… ! ആഗോള സാമ്പത്തികമാന്ദ്യം

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ …കാതോര്‍ക്കുക… അവന്‍ വീണ്ടുമെത്തുന്നു… ! ആഗോള സാമ്പത്തികമാന്ദ്യം

ഡബ്ലിന്‍ :ആഗോള സാമ്പത്തികവ്യവസ്ഥ മറ്റൊരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് ഐഎംഎഫ്(അന്താരാഷ്ട്ര നാണയനിധി) മുന്നറിയിപ്പ്. സാമ്പത്തികവ്യവസ്ഥയെ സംരക്ഷിക്കുന്നതിനാവശ്യമായ പരിഷ്‌ക്കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഗവണ്‍മെന്റുകളും നിയന്ത്രണ ഏജന്റുമാരും പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് വഴിതെളിച്ചതെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

2008ല്‍ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു സാമ്പത്തിക വ്യവസ്ഥിതിയില്‍ നിലനിന്ന ക്രമരഹിതമായ ഘടകങ്ങളാണ് ലോക സാമ്പത്തികരംഗത്തെ മുള്‍മുനയിലെത്തിച്ചിരിക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബാങ്കുകളുടെ കരുതല്‍ ധനം ശേഖരിക്കാനും സാമ്പത്തിക മേഖലയെ കൂടുതല്‍ കര്‍ശനമായി നിയന്ത്രിക്കാനും ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ‘കുറഞ്ഞ പലിശനിരക്കിന്റെ നിലവിലെ കാലഘട്ടത്തിലെ അസ്ഥിരതയും മറ്റും പുതിയ മേഖലകളിലേക്ക് കുടിയേറുന്നതായി ഐഎംഎഫ് വൃത്തങ്ങള്‍ പറയുന്നു.

ഈ സംഭവങ്ങളുടെ മേല്‍ ‘സൂപ്പര്‍വൈസര്‍മാര്‍; ജാഗ്രത പാലിക്കണം-ഐഎംഎഫ് പറയുന്നു.ഐഎംഎഫ് ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ സ്റ്റബിലിറ്റി റിപ്പോര്‍ട്ടില്‍ നിന്നുള്ള മുന്നറിയിപ്പ് അന്താരാഷ്ട്ര കരാറുകള്‍ക്കെതിരായ പ്രത്യേകിച്ചും ഡൊണാള്‍ഡ് ട്രംപിന്റെ യുഎസ് ഭരണകൂടത്തോടുള്ള എതിര്‍പ്പിന്റെ മറ്റൊരു പ്രതികരണമായും വിലയിരുത്തപ്പെടുന്നുണ്ട്.

പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും ആഗോള കടബാധ്യത സാമ്പത്തിക പ്രതിസന്ധി കാരണം ഒരു ദശാബ്ദത്തിനിടെ 60 ശതമാനം കുതിച്ചുയര്‍ന്നതായി ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡ് കഴിഞ്ഞ ആഴ്ചയില്‍ പ്രസ്താവിച്ചിരുന്നു.ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ ഈ ആഴ്ച നടക്കുന്ന ഐഎംഎഫിന്റെ വാര്‍ഷികത്തിനു മുന്നോടിയായാണ് ഐഎംഎഫ് മേധാവി ഈ മുന്നറിയിപ്പുമായി രംഗത്തുവന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.ഇത് ചരിത്രത്തിലലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

182 ടിഎന്‍ ഡോളര്‍ (139 പൗണ്ട്) ആണ് ഇപ്പോഴത്. പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും ആഗോള കടബാധ്യത സാമ്പത്തിക പ്രതിസന്ധി കാരണം ഒരു ദശാബ്ദത്തിനിടെ 60 ശതമാനം കുതിച്ചുയര്‍ന്നതായി ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡ് കഴിഞ്ഞ ആഴ്ചയില്‍ പ്രസ്താവിച്ചിരുന്നു.ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ അടുത്ത ആഴ്ച നടക്കുന്ന ഐഎംഎഫിന്റെ വാര്‍ഷികത്തിനു മുന്നോടിയായാണ് ഐഎംഎഫ് മേധാവി ഈ മുന്നറിയിപ്പുമായി രംഗത്തുവന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.കഴിഞ്ഞ മാസം ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ലോക സമ്പദ് വ്യവസ്ഥയുടെ ഭാവി ഒരു ഭീകരമായ പ്രതിസന്ധിയെ നേരിടാന്‍ പോവുകയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ശരാശരി സാമ്പത്തിക വളര്‍ച്ചയില്‍ കടബാധ്യത-ജി.ഡി.പി. അനുപാതം 52 ശതമാനമാണ്. അത് പ്രതിസന്ധിക്ക് മുന്‍പ് 36 ശതമാനമായിരുന്നു. ദശാബ്ദത്തിനു മുമ്പുണ്ടായ പ്രതിസന്ധി കാലത്ത് 44 ശതമാനമായിരുന്ന വാങ്ങല്‍ ശേഷി ഇപ്പോള്‍ 60% ആണ്.വികസിത സമ്പദ്വ്യവസ്ഥകളില്‍ ഇതും ഒരു തിരിച്ചടിയാണ്.ഉയര്‍ന്ന നിക്ഷേപമുണ്ടായില്ലെങ്കില്‍ അത് ഉല്‍പ്പാദനക്ഷമതയെബാധിക്കുമെന്ന സാധാരണ തത്വം തന്നെയാണ് ഐഎംഎഫ് മുന്നറിയിപ്പിലും തെളിയുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആഗോള ധനപ്രതിസന്ധിയെ ഉത്തേജിപ്പിച്ച ലേമാന്‍ ബ്രദേഴ്സിന്റെ തകര്‍ച്ച മുതല്‍ ഈ പ്രവണത എല്ലാ രാജ്യങ്ങളുടെയും വളര്‍ച്ചാ സാധ്യതകളെ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമായ നിലയിലാണ്.ഒരു സാമ്പത്തിക തകര്‍ച്ച സാധ്യമാവുന്ന കാലഘട്ടത്തിലേക്ക് കടന്നുവരികയുമാണ്.

ഡിജിറ്റല്‍ ട്രേഡിങ്ങ് പ്ലാറ്റ്ഫോമുകളും ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളും മറ്റ് ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനികളുമൊക്കെ ത്വരിതഗതിയില്‍ വികസിക്കുകയാണെന്ന് സ്ഥിരതാ റിപ്പോര്‍ട്ട് പറയുന്നു. നമ്മുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കു കടുത്ത വെല്ലുവിളികളുയര്‍ത്തി സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.ഈ സംഭവവികാസങ്ങള്‍ സാമ്പത്തിക വ്യവസ്ഥ ശാശ്വതമായി പരിണമിച്ചുവെക്കുന്നതിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കണം. റെഗുലേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും ഈ പരിണാമത്തെക്കുറിച്ച് ജാഗ്രത പാലിക്കണം.ലോക സമ്പദ് വ്യവസ്ഥയുടെ രണ്ടാമത്തെ മഹാമാന്ദ്യത്തെ തടയുകയെന്നതാവും വലിയ വെല്ലുവിളിയെന്നു ഒരു പ്രത്യേക വിശകലനത്തില്‍, ഐഎംഎഫിന്റെ വാര്‍ഷിക ഔട്ട് ലുക്ക് പരാമര്‍ശിച്ചിരുന്നു.

ചൈനയിലെ ഷാഡോ ബാങ്കുകള്‍ നല്‍കിയ വായ്പയില്‍ നാടകീയമായ വര്‍ദ്ധനവുണ്ടായതും ട്രില്ല്യന്‍ കണക്കിന് ഡോളറുകള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെയും അസറ്റ് മാനേജര്‍മാരുടെയും മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതാണ് ഐഎംഎഫിന്റെ ആശങ്കകള്‍ക്കടിസ്ഥാനമായത്.ആഗോള ബാങ്കുകളായ ജിഎം മോര്‍ഗന്‍, ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന തുടങ്ങിയവയുടെ വളര്‍ച്ച ഭയാനകമാംവിധം 2008നേക്കാള്‍ കുറഞ്ഞു.കോര്‍പ്പറേറ്റുകളുടെയും സര്‍ക്കാറുകളുടെയും കുറഞ്ഞ പലിശനിരക്കില്‍ വായ്പയെടുക്കുന്നത് ഉയര്‍ന്ന വര്‍ധന റിസര്‍ച്ച്, ഡെവലപ്മെന്റിലോ ഇന്‍ഫ്രാസ്ട്രക്ചറിലുള്ള കൂടുതല്‍ പൊതു നിക്ഷേപത്തിലോ പ്രകടമാകുന്നില്ലെന്നതും പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top