Wednesday November 22, 2017
Latest Updates

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റെഡ് സി സര്‍വെ ഒരു മില്യണ്‍ ഐറീഷ് ഗൃഹനാഥന്മാര്‍ കുടുംബം നടത്താന്‍ ജീവന്മരണപോരാട്ടത്തില്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റെഡ് സി സര്‍വെ ഒരു മില്യണ്‍ ഐറീഷ് ഗൃഹനാഥന്മാര്‍ കുടുംബം നടത്താന്‍ ജീവന്മരണപോരാട്ടത്തില്‍

ഡബ്ലിന്‍ :ഒരു മില്യണ്‍ ഐറീഷ് ഗൃഹനാഥന്മാര്‍ കുടുംബം നടത്താനായി ജീവന്മരണപോരാട്ടത്തിലാണെന്ന് റെഡ് സീ സര്‍വെ റിപോര്‍ട്.35നും 54നും മധ്യേ പ്രായമുള്ളവരാണ് ജീവിതം കണ്ടെത്താന്‍ പെടാപ്പാടു പെടുന്നതെന്നാണ് ഞെട്ടിക്കുന്ന ഈ സര്‍വെ വെളിപ്പെടുത്തുന്നത്.45നും 54നും ഇടയില്‍ പ്രായമുള്ള 40% ആളുകളും സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്ന് സര്‍വെ പറയുന്നു.എന്നിരുന്നാലും 52% പേരും പറയുന്നത് സാമ്പത്തികാവസ്ഥ അഭിവൃദ്ധിപ്പെടുമെന്നാണ്.

റെഡ് സി നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 70ശതമാനവും അവരുടെ സാഹചര്യത്തില്‍ യാതോരു മാറ്റവും വരുമെന്ന് പ്രതീക്ഷിക്കുന്നവരല്ല.മുതിര്‍ന്നവരില്‍ 27% കംഫര്‍ട്ടായാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തി.എന്നാല്‍ 1.6മില്യന്‍ (45%)പേരും തരക്കേടില്ലാത്ത അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്ന് വെളിപ്പെടുത്തി.ഏറെ ഭാഗ്യവാന്മാര്‍ വയസ്സായവരും ചെറുപ്പക്കാരുമാണെന്നാണ് സര്‍വെ പറയുന്നത്.

രണ്ടു കഥകളാണ് സര്‍വെ പറയുന്നതെന്ന് ഇന്‍ഡിവിജ്വല്‍ ലൈഫ് ആന്റ് പെന്‍ഷന്‍സ് അറ്റ് അവിവ മേധാവി ആന്‍ ഒ കെഫീ പറയുന്നു.സ്വന്തം സാമ്പത്തികം വര്‍ധിപ്പിച്ചു ഉയര്‍ന്നുയര്‍ന്നു പോകുന്ന ഒരു കൂട്ടരുടെ കഥയാണ് ഒന്ന്.അതിജീവനത്തിനായി പോരാടുന്നവരുടെ ജീവിതമാണ് മറ്റൊന്ന്.’ഒരു മില്യന്‍ അതായത് 70% പേരും ജീവിതത്തില്‍ ഒരിക്കലും മെച്ചം പ്രതീക്ഷിക്കാത്തവരാണ് എന്നത് വിഷമിപ്പിക്കുന്നതാണ്’ കെഫീ പറയുന്നു.

അതേസമയം 1.5മില്യന്‍ ആളുകള്‍ ശുഭാപ്തി വിശ്വാസികളുമാണ്.രണ്ട് പേരില്‍ ഒരാള്‍ (47%)അടുത്ത ആറ് മാസത്തിനുള്ളില്‍ ജീവിതത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നു.49% അവരുടെ ശമ്പളം വര്‍ധിക്കുമെന്ന് കരുതുന്നു.നികുതി വര്‍ധിക്കുമെന്ന് കരുതുന്നവര്‍ 47 ശതമാനമാണ്.

വിദ്യാഭ്യാസ-ക്രഷ് ഫീസുകള്‍ 35നും 54നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വലിയ ഭാരമാണെന്നു സര്‍വെ പറയുന്നു.’വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് മുതിര്‍ന്നവരുടെ സാമ്പത്തിക പ്രശ്നങ്ങള്‍.ബാധ്യതകളും കടമകളും നിറവേറ്റാന്‍ പാടുപെടുന്ന മധ്യവയസ്‌കര്‍ സാമ്പത്തിക പ്രതിസന്ധിയെന്ന നിലയില്ലാ കയത്തിലാണ്.അതില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.അവരില്‍ മൂന്നില്‍ രണ്ടു പേരും ഭാവിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നവരല്ല .ഭാവി പെന്‍ഷന്‍ പദ്ധതിയായിരിക്കും അവരുടെ വിധി നിര്‍ണയിക്കുക’ ഒ കീഫി പറയുന്നു.

Scroll To Top