Tuesday June 27, 2017
Latest Updates

ഞെട്ടിപ്പിക്കുന്ന വീഡിയോകള്‍ പറയുന്നത് ഡബ്ലിനിലെ വംശീയ സ്പര്‍ദ്ധയുടെ നേര്‍ക്കാഴ്ചകള്‍ തന്നെ !

ഞെട്ടിപ്പിക്കുന്ന വീഡിയോകള്‍ പറയുന്നത് ഡബ്ലിനിലെ വംശീയ സ്പര്‍ദ്ധയുടെ നേര്‍ക്കാഴ്ചകള്‍ തന്നെ !

ഡബ്ലിന്‍ :ഡബ്ലിനില്‍ പരക്കെ വംശീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതായി വാര്‍ത്തകള്‍.പ്രധാനമായും അനധികൃത കുടിയേറ്റക്കാരായി അയര്‍ലണ്ടില്‍ എത്തി വാടകയ്ക്കും മറ്റും താമസിക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാവുന്നത്.

മറ്റുള്ളവരുടെ മേല്‍വിലാസത്തില്‍ വീടുകള്‍ വാടകയ്ക്ക് എടുത്ത ശേഷമാണ് ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ താമസത്തിനെത്തുന്നത്.അടുത്തിടെ ഇത്തരം ഒരു സംഘത്തെ ഡബ്ലിനിലെ വീട്ടില്‍ നിന്നും പുറത്താക്കാനെത്തിയ വീട്ടുകാരുമായി താമസക്കാര്‍ ശണ്ഠ കൂടുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വീടിന്റെ വാതിലുകള്‍ ഇതിനിടെ തീവെച്ചു നശിപ്പിക്കപ്പെടുകയും ചെയ്തു.

ഡബ്ലിനിലെ ഒ കോണല്‍ സ്ട്രീറ്റില്‍ യുവതിക്ക് നേരെ ആക്രമണം നടത്തുന്ന മറ്റൊരു വീഡിയോയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.ഇവരെ ചീത്തവിളിക്കുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭിച്ചു.തിരക്കുള്ള സ്ട്രീറ്റില്‍ കടകളുടെ മുമ്പില്‍ നടന്ന ഈ ആക്രമണത്തെ പ്രാദേശിക കൗണ്‍സിലര്‍മാരും ഡബ്ലിന്‍ മേയറും അപലപിച്ചു.വാരാന്ത്യത്തിലാണ് വീഡിയോ അപ് ലോഡ് ചെയ്തത്. ഇപ്പോള്‍ യൂട്യൂബില്‍ ഷോ മി ടിവിയിലും ദൃശ്യങ്ങള്‍ ലഭ്യമാണ്.

ഡബ്ലിന്‍ മേയര്‍ ബ്രണ്ടന്‍ കാര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു, ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്.എന്നാല്‍ ഇതുണ്ടാകുമ്പോള്‍ നമ്മള്‍ ഇരകള്‍ക്കൊപ്പമാണെന്ന് അറിയിക്കേണ്ടതുണ്ട്. ആക്രമകാരികളോടൊപ്പം ഞങ്ങളില്ലെന്നും അറിയിക്കേണ്ടതുമുണ്ട്-മേയര്‍ പറഞ്ഞു.

യുവതിയെ കറുത്ത മറ്റൊരു യുവതി ഇടിക്കുന്നതാണ് ദൃശ്യത്തില്‍ കാണുന്നത്.ഒരാളെത്തി കറുത്ത സ്ത്രീയെ വലിച്ചുകൊണ്ടു പോകുന്നു.ഒരു സെക്യൂരിറ്റി ഗാര്‍ഡ് വന്ന് ഇരവരേയും പിടിച്ചുമാറ്റുന്നു. എന്നെയാണ് ആദ്യം ആക്രമിച്ചതെന്നു യുവതി വിളിച്ചുപറയുന്നതും കേള്‍ക്കാം.തുടര്‍ന്ന് ആക്രമകാരിയായ സ്ത്രീയെത്തി പെണ്‍കുട്ടിയെ തുടര്‍ച്ചയായി ചീത്തവിളിക്കുന്നു. അന്തംവിട്ട കടയുടമകള്‍ നോക്കി നില്‍ക്കുന്നു.ഇതാണ് വീഡിയോയില്‍ കണ്ടത്.

സംഭവത്തിലുള്‍പ്പെട്ടവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുമ്പില്‍ക്കൊണ്ടുവരണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.

Scroll To Top