Monday November 20, 2017
Latest Updates

ഞായാറഴ്ച പുലര്‍ച്ചെ മുതല്‍ മുതല്‍ വിന്റര്‍ ടൈം ആരംഭിക്കും 

ഞായാറഴ്ച പുലര്‍ച്ചെ മുതല്‍ മുതല്‍ വിന്റര്‍ ടൈം ആരംഭിക്കും 

മയം പിടിച്ചാല്‍ കിട്ടില്ല അത് മുന്നോട്ടു പൊയ്ക്കോണ്ടിരിക്കും എന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍, യൂറോപ്പില്‍ ഇന്ന് രാത്രി സമയം ഒരു മണിക്കൂര്‍ പിന്നിലേക്കു പോകും. യൂറോപ്പില്‍ വിന്റര്‍ ടൈം ഒക്ടോബര്‍ 29 ന് (ഞായര്‍) പുലര്‍ച്ചെയാണ് ആരംഭിക്കുന്നത്. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവച്ചാണ് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്.

1980കള്‍ മുതല്‍ക്കാണ് യൂറോപ്പില്‍ ഈ സമയമാറ്റം പ്രാബല്യത്തില്‍ വന്നത്.
ഞായറാഴ്ച്ച ആരംഭിക്കുന്ന വിന്റര്‍ ടൈം മാര്‍ച്ച് മാസത്തിലെ അവസാന ഞായറാഴ്ചയോടെ അവസാനിക്കും. രാത്രി ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ചാണ് വിന്റര്‍ ടൈം ക്രമീകരിക്കുന്നത്. മാര്‍ച്ച് വരെ പകല്‍ സമയം കുറവും രാത്രി ദൈര്‍ഘ്യം കൂടുതലുമായിരിക്കും
ശനിയാഴ്ച്ച നൈറ്റ് ഡ്യൂട്ടിയുള്ളവര്‍ ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരും.വിന്ററില്‍ ഇന്ത്യന്‍ സമയവും ഐറിഷ് സമയവും തമ്മില്‍ അഞ്ചര മണിക്കൂര്‍ വ്യത്യാസം ഉണ്ടാവും.സമ്മറില്‍ ഇത് നാലര മണിക്കൂര്‍ മാത്രമാണ്

ശൈത്യത്തില്‍ ജര്‍മന്‍ സമയവും ഇന്ത്യന്‍ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മര്‍ടൈമില്‍ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, അയര്‍ലണ്ട് എന്നിവ ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലാണ്.

ഉറങ്ങാന്‍ പോകും മുമ്പേ ക്‌ളോക്ക് പിന്നോട്ടാക്കാന്‍ മറന്നെങ്കിലും സാരമില്ല…ഞായറാഴ്ച രാവിലെ ഉണര്‍ന്നാല്‍ പക്ഷേ ആദ്യം തന്നെ ഒരു മണിക്കൂര്‍ പിന്നോട്ടാക്കി സമയം ക്രമീകരിച്ചില്ലെങ്കില്‍ പണി പാളും!

Scroll To Top