Tuesday February 21, 2017
Latest Updates

ഞായറാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍ ‘മിനി സമ്മര്‍’ … 

ഞായറാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍ ‘മിനി സമ്മര്‍’ … 

ഡബ്ലിന്‍: രണ്ടു ദിവസത്തെ ചെറു മഴയ്ക്ക് ശേഷം അയര്‍ലണ്ട് വീണ്ടും ചൂടുള്ള കാലാവസ്ഥയിലേക്ക് മാറുമെന്നു കാലാവസ്ഥാ പ്രവചനം.. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായി കണക്റ്റ് , മണ്‍സ്റ്റര്‍ തുടങ്ങിയ മേഖലകളില്‍ 20 ഡിഗ്രി സെല്ഷ്യസ് വരെ ചൂട് ഉയരുമെന്നാണ് കാലാവസ്ഥ പ്രവചനം. വേനല്‍ച്ചൂട് വര്‍ദ്ധിക്കുന്നതോടെ അയര്‍ലണ്ടിലെ താപനില സാധാരണയിലും വര്‍ദ്ധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. ഡബ്ലിനിലും പരിസര പ്രദേശങ്ങളും രണ്ട് ദിവസം മുമ്പ് തന്നെ ചില സമയങ്ങളില്‍ ചൂട് കാലാവസ്ഥയിലേക്ക് മാറിയിരുന്നു. രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളില്‍ 16 മുതല്‍ 20 ഡിഗ്രീ വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. ഈ ആഴ്ച തുടങ്ങിയത് വരണ്ട കാലാവസ്ഥയോടെ ആണെങ്കിലും ഇന്നലെയും രാജ്യത്തിന്റെ ചില മേഖലകളില്‍ മഴ പെയ്തിരുന്നു.. ഇന്നും ചില ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദര്‍ പറയുന്നു. ഇടയ്ക്കിടെ മഴയും, ഇടയ്ക്ക് തെളിഞ്ഞ കാലാവസ്ഥയുമാകും അനുഭവപ്പെടുക. മഴയുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ചയോടെ മഴ മാറുകയും വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. ഇത്തരം പ്രദേശങ്ങളില്‍ അടുത്ത ആഴ്ചയോടെ ചൂട് കൂടിവരും.



Scroll To Top