Saturday January 21, 2017
Latest Updates

ജ്യോതിക തിരിച്ചുവരുന്നു; രണ്ടാം വരവിലും ജോ നായിക

ജ്യോതിക തിരിച്ചുവരുന്നു;  രണ്ടാം വരവിലും ജോ നായിക

മിഴിലെ മുന്‍ താരറാണി ജ്യോതിക തിരിച്ചുവരുന്നു. നടന്‍ സൂര്യയുമായുള്ള വിവാഹ ശേഷം അഭിനയ രാമഗ്ത്ത് നിന്ന് വിടപറഞ്ഞ ജ്യോതിക ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചു വരുന്നത്. സാധാരണ വിവാഹം കഴിഞ്ഞ നായികമാര്‍ രണ്ടാം വരവില്‍ അമ്മ വേഷത്തിലോ സഹനടിയുടെ വേഷത്തിലോ ഒക്കെയാണ് തിരിച്ചുവരുന്നത്. എന്നാല്‍ ജ്യോതിയുടെ രണ്ടാം വരവ് നായിക വേഷത്തില്‍ തന്നെയാണ്.

പാണ്ടിരാജിന്റെ പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജ്യോതികയാണ്. ചിത്രത്തിന്റെ കഥയും കഥാപാത്രവും വിശദീകരിച്ചപ്പോള്‍ തന്നെ ജ്യോതിക അഭിനയിക്കാന്‍ സമ്മതം മൂളിയതായാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍. 1998ല്‍ പുറത്തിറങ്ങിയ ഡോളി സാജാ കി രഖ്‌നാ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജ്യോതിക തമിഴിലെ തിരക്കേറിയ നായികയായി നില്ക്കുമ്പോഴാണ് അഭിനയ രംഗത്ത് നിന്ന് വിടപറഞ്ഞത്.

സീതാകല്യാണം എന്ന മലയാളം ചിത്രത്തിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. 2006 ലാണ് ജ്യോതിക അഭിനയ രംഗം വിട്ടത്.

Scroll To Top