Tuesday February 21, 2017
Latest Updates

ജോസ് തെറ്റയിലിനെ കുടുക്കാന്‍ യുവതി കെണിയൊരുക്കിയെന്ന് സുപ്രീം കോടതി :കേസ് തള്ളി

ജോസ് തെറ്റയിലിനെ കുടുക്കാന്‍ യുവതി കെണിയൊരുക്കിയെന്ന് സുപ്രീം കോടതി :കേസ് തള്ളി

ന്യൂഡല്‍ഹി: ജോസ് തെറ്റയില്‍ എല്‍എല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസ് സുപ്രീം കോടതി തള്ളി. പരാതിക്കാരിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് കോടതി കേസ് തള്ളിയത്. കേസില്‍ തുടരന്വേഷണം വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ജോസ് തെറ്റയിലിനെ കുടുക്കാന്‍ യുവതി മനപ്പൂര്‍വ്വം കെണിയൊരുക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. യുവതിയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ കോടതി മകനെ വിവാഹം കഴിക്കാനായി പിതാവിനോട് ലൈംഗിക ബന്ധം പുലര്‍ത്തുന്നത് സദാചാരത്തിന് യോജിക്കുന്നതല്ലെന്നും കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതിയിലോ ദൃശ്യങ്ങളിലോ ബലാല്‍സംഗം നടന്നതായി കാണുന്നില്ലെന്നും കോടതി പറഞ്ഞു.

നേരത്തെ യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതി കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കിയിരുന്നു. കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി. ഇതിനെതിരെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

Scroll To Top