Tuesday February 21, 2017
Latest Updates

ജോസ് കെ മാണിയുടെ വിജയത്തിനായി അയര്‍ലണ്ടിലും പ്രചരണം

ജോസ് കെ മാണിയുടെ വിജയത്തിനായി     അയര്‍ലണ്ടിലും പ്രചരണം

ഡബ്ലിന്‍ :കോട്ടയം പാര്‍ലമെന്റ് മണ്‍ഡലത്തിലെ യൂ ഡി എഫ് സ്ഥാനര്‍ഥി ജോസ് കെ മാണിയുടെ പ്രചരണാര്‍ഥം അയര്‍ലണ്ടിലും കേരളാ പ്രവാസി കോണ്‍ഗ്രസ് (എം )രംഗത്തെത്തി. മണ്‍ഡലപരിധിയിലുള്ള ഐറിഷ് മലയാളികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകള്‍ ജോസ് കെ മാണിയ്ക്ക് ഉറപ്പാക്കുകയാണ് കേരളാ പ്രവാസി കോണ്‍ഗ്രസ് (എം )ഇതുവഴി ലക്ഷ്യമിടുന്നത്.

അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ രാജു കുന്നക്കാട്ട് ചീഫ് കോ ഓര്‍ഡിനേറ്ററായി 101 അംഗകമ്മിറ്റി രൂപീകരിച്ചു.

കേന്ദ്രത്തില്‍ ഉറച്ച ഭരണം കാഴ്ച്ച വെയ്ക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്‍ഡതയും കാത്തു സൂക്ഷിക്കുവാനും കോണ്‍ഗ്രസ് മുന്നണിയ്ക്ക് മാത്രമേ സാധിക്കു എന്ന് ലൂക്കനില്‍ ചേര്‍ന്ന കേരളാ പ്രവാസി കോണ്‍ഗ്രസ് (എം)യോഗം അഭിപ്രായപ്പെട്ടു.മുഴുവന്‍ യൂ ഡി എഫ് സ്ഥാനര്‍ഥികളെയും വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.DSC_0021

രാജു കുന്നക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജു പള്ളിക്കര,ജെയ്‌മോന്‍ കിഴക്കെക്കാട്ടില്‍,ബിജു വൈക്കം,തോമസ് മാത്യു കോട്ടയം,സുനില്‍ മുണ്ടുപാലയ്ക്കല്‍ ,മാത്യൂസ് ചേലയ്ക്കല്‍,സണ്ണി ഇളംകുളത്ത് ,ബിജു വെട്ടിക്കനാല്‍,സണ്ണി പാലയ്ക്കത്തടത്തില്‍ ,ഷാജിആര്യമണ്ണില്‍,റ്റോജോമാത്യുഉഴവൂര്‍,ഷിബു ചീരംവേലി,സെബാസ്റ്റ്യന്‍ കുന്നുംപുറം,ജോമോന്‍ കട്ടിപ്പറമ്പില്‍,ജൂബി വട്ടുകുളം,പ്രദീപ് തോമസ് കൂട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ത്ത :ജോര്‍ജ് പുറപ്പത്താനം

Scroll To Top