Monday October 22, 2018
Latest Updates

ജെസ്ന സുഹൃത്തിനൊപ്പം ബാംഗ്ലൂരില്‍ എത്തിയത് ബൈക്കില്‍,പോലീസ് സംഘം ബാംഗ്‌ളൂരിലെത്തി,സി സി ടിവി പരിശോധിക്കും 

ജെസ്ന സുഹൃത്തിനൊപ്പം ബാംഗ്ലൂരില്‍ എത്തിയത് ബൈക്കില്‍,പോലീസ് സംഘം ബാംഗ്‌ളൂരിലെത്തി,സി സി ടിവി പരിശോധിക്കും 

എരുമേലി:ഒന്നരമാസം മുമ്പ് എരുമേലി മുക്കൂട്ടുത്തറയില്‍ നിന്ന് കാണാതായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസ് (20) ബംഗളൂരുവില്‍ എത്തിയതായി സൂചന. താമസിക്കാന്‍ മുറി അന്വേഷിച്ചാണ് സുഹൃത്തിന്റെ കൂടെ ബംഗളൂരു മടിവാളയിലെ ആശ്വാസ ഭവനില്‍ ഇവര്‍ എത്തിയത്. എന്നാല്‍ മുറിയില്ലെന്ന് അറിഞ്ഞതോടെ ജെസ്ന മൈസൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായി ആശ്വാസഭവന്‍ അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച 11.30 മണിയോടെ ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്നയെത്തിയത്. വാഹനാപകടത്തില്‍ പരിക്കേറ്റ ജെസ്ന ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പിന്നീടാണ് ആശ്വാസഭവനില്‍ എത്തിയത്.

ബംഗളുരു ആശ്വാസ ഭവനിലെ ജീവനക്കാരനായ പൂവരണി സ്വദേശിയാണ് ജെസ്‌നയെക്കുറിച്ചുള്ള വിവരം അറിയിച്ചത് .തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ബാംഗളൂര്‍ ഉണ്ടായിരുന്ന ആന്റോ ആന്റണി എം.പി. ഉടന്‍തന്നെ ആശ്വാസ ഭവനിലെത്തി ജീവനക്കാരനുമായി സംസാരിക്കുകയും ജെസ്‌നയുടെ ഫോട്ടോ കാണിക്കുകയും ചെയ്തു. ചിത്രം കണ്ടു തിരിച്ചറിഞ്ഞ ജീവനക്കാരന്‍ താന്‍ കണ്ടതും സംസാരിച്ചതും മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന തന്നെയെന്ന് ഉറപ്പു പറയുകയുമായിരുന്നു. സ്വദേശം മണിമലയാണെന്നു പറഞ്ഞ പെണ്‍കുട്ടിയോട് മണിമലയിലെ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അറിയില്ലായിരുന്നുവെന്നും പിന്നീട് സ്വദേശം മുക്കൂട്ടുതറയാണെന്ന് പറഞ്ഞുവെന്നും ജീവനക്കാരന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്നത് മുടി നീട്ടി വളര്‍ത്തിയ ചെറുപ്പക്കാരന്‍ ആയിരുന്നുവെന്നും ഇയാള്‍ തൃശൂര്‍ സ്വദേശിയാണെന്നും പറയുന്നു.

ചെങ്കോട്ട വഴിയാണ് ഇവര്‍ ബംഗളുരുവില്‍ എത്തിയതെന്നു കരുതുന്നു. യാത്രക്കിടയില്‍ അപകടം നേരിട്ടതിനെതുടര്‍ന്ന് ബാംഗളൂര്‍ നിംഹാന്‍സില്‍ ഇവര്‍ ചികിത്സ തേടിയതായും പറയുന്നു . ആശുപത്രിയില്‍ നിന്നും കഴിഞ്ഞ അഞ്ചാം തീയതി ശനിയാഴ്ചയാണ് ഇവര്‍ ആശ്വാസ ഭവനില്‍ എത്തുന്നത് .

ബെംഗളൂരു മടിവാളയിലെ ആശ്വാസ ഭവനില്‍ എത്തിയ ജെസ്‌നയും സുഹൃത്തും അവിടെ താമസിക്കാന്‍ മുറി അന്വേഷിച്ചുവെന്നും മുറിയില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോയതായും ആശ്രമ അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച 11.30 ഓടെ ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയതെന്നും ആശ്രമ അധികൃതര്‍ പറഞ്ഞു.

ആശുപത്രിയിലെയും ആശ്വാസ ഭവനിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലെ ഇത് ജെസ്‌നയെന്ന് ഉറപ്പിക്കാന്‍ കഴിയൂ.

ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതില്‍ കുടുംബം ആശ്വാസത്തിലാണ്. പോലീസിന്റെ അന്വേഷണത്തില്‍ മാത്രമേ അത് ജെസ്‌നയാണെന്ന് ഉറപ്പിക്കാന്‍ കഴിയു എന്ന് പിതാവ് ജയിംസ് പറഞ്ഞു. അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ ഉടന്‍ യാത്ര തിരിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് കുടുംബം.

കാണാതാവുമ്പോഴത്തെ ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫ് കൊണ്ട് ജെസ്ന തല മറച്ചിരുന്നു. മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ ആശ്രമ അധികൃതര്‍ പള്ളിയുമായി ബന്ധപ്പെട്ട് വിവരം കാഞ്ഞിരപ്പള്ളിയിലെ വൈദികനെ അറിയിക്കുകയായിരുന്നു. പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം ബുധനാഴ്ച ബംഗളൂരുവിലേക്ക് തിരിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. തിരുവല്ല ഡിവൈ.എസ്.പി. ആര്‍.ചന്ദ്രശേഖരപിള്ള, പെരുനാട് ഇന്‍സ്പെക്ടര്‍ എം.ഐ.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജെസ്നയെ കാണാവുന്നത്. കാഞ്ഞിരപ്പള്ളി കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായ ജെസ്ന കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയിരുന്ന. പിന്നീട് കാണാതാവുകയായിരുന്നു

Scroll To Top