Friday July 21, 2017
Latest Updates

ജൂനിയര്‍ സൈക്കിള്‍ പദ്ധതിക്കെതിരെ അധ്യാപകര്‍ സമരത്തിലേക്ക് 

ജൂനിയര്‍ സൈക്കിള്‍ പദ്ധതിക്കെതിരെ അധ്യാപകര്‍ സമരത്തിലേക്ക് 

ഡബ്ലിന്‍: ജൂനിയര്‍ സൈക്കിള്‍ പദ്ധതിക്കെതിരെ അയര്‍ലണ്ടിലെ അധ്യാപക സംഘടന സമരം ചെയ്യാന്‍ തീരുമാനിച്ചു. ദി അസോസിയേഷന്‍ ഓഫ് സെക്കന്‍ഡറി ടീച്ചേഴ്‌സ് അയര്‍ലണ്ട് എന്ന സംഘടനയാണ് സമരം പ്രഖ്യാപിച്ചത്.

സംഘടനയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തു. 17, 000 അംഗങ്ങളുള്ള സംഘടനയില്‍ 84 ശതമാനം അംഗങ്ങളും സമരത്തെ അനുകൂലിച്ചു. 14 ശതമാനം മാത്രമാണ് സമരം ചെയ്യാനുള്ള തീരുമാനത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.

അധ്യാപകരുടെ മറ്റൊരു സംഘടനയായ ടിയുഐയും ജൂനിയര്‍ സൈക്കിള്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. ആവശ്യമെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ടിയുഐയും അറിയിച്ചു. അതേസമയം സംഘടനകള്‍ ഉടന്‍ സമരത്തിലേക്ക് നീങ്ങില്ലെന്നാണ് സൂചന. ജൂനിയര്‍ സൈക്കിള്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുല്ലിവാന്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ അധ്യാപകര്‍ സമരത്തിലേക്ക് നീങ്ങും. 

Scroll To Top