Thursday January 19, 2017
Latest Updates

ജൂണിയര്‍ സൈക്കിള്‍ പരിഷ്‌കാരം :അധ്യാപകര്‍ ട്രെയിനിംഗ് ബഹിഷ്‌കരിച്ചു 

ജൂണിയര്‍ സൈക്കിള്‍ പരിഷ്‌കാരം :അധ്യാപകര്‍ ട്രെയിനിംഗ് ബഹിഷ്‌കരിച്ചു 

ഡബ്ലിന്‍:ജൂനിയര്‍ സൈക്കിള്‍ തലത്തിലെ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി അധ്യാപകര്‍ക്കായുള്ള ട്രെയിനിംഗ് പരിപാടികള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ബഹിഷ്‌കരിച്ചു. ഇന്നലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കായി നടത്തിയ പരിപാടിയില്‍ യൂണിയനുകളില്‍ അംഗമല്ലാത്ത ഏതാനും അധ്യാപകര്‍ മാത്രമാണ് പങ്കെടുത്തത്.

കണ്ടിന്യൂയിംഗ് പ്രൊഫഷണല്‍ ഡവലപ്പ്‌മെന്റ് എന്നു പേരിട്ട ട്രെയിനിംഗ് പരിപാടികള്‍ക്കെതിരായി വാട്ടര്‍ഫോര്‍ഡ്, ലിമറിക്, ഡ്രംകോണ്ട്ര തുsങ്ങിയ സ്ഥലങ്ങളിലെ ട്രെയിനിംഗ് സെന്ററുകള്‍ക്കു മുന്നില്‍ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ചും സംഘടിപ്പിക്കപ്പെട്ടിരുന്നു. ആകെ 12 അധ്യാപകര്‍ മാത്രമാണ് ട്രെയിനിംഗില്‍ പങ്കെടുക്കാനെത്തിയത്.

ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ യൂണിയനുകള്‍ തന്നെ അധ്യാപകരെ നിര്‍ബന്ധിക്കുന്നത്
ദൗര്‍ഭാഗ്യകരമാണെന്ന് വിദ്യാഭ്യാസ വകുപ്പ് കുറ്റപ്പെടുത്തി. കൂടാതെ, ഇംഗ്ലീഷ് ട്രെയിനിംഗിനായുള്ള കോഴ്‌സില്‍ നിന്നും വിട്ടുനിന്നത്
അധ്യാപകരേക്കാള്‍ വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നും വകുപ്പ് വൃത്തങ്ങള്‍ വിലയിരുത്തി. പുതിയ പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷിനെ പ്രഥമ വിഷയമായി തിരഞ്ഞെടുത്തിരുന്നു.

Scroll To Top