Wednesday September 26, 2018
Latest Updates

ജുഡീഷ്യറിക്കെതിരെ നിശിത വിമര്‍ശനവുമായി ലിയോ വരദ്കര്‍:സര്‍ക്കാരിനെ നീതിപീഠം ബഹുമാനിക്കുക തന്നെ വേണമെന്ന് പ്രധാനമന്ത്രി

ജുഡീഷ്യറിക്കെതിരെ നിശിത വിമര്‍ശനവുമായി ലിയോ വരദ്കര്‍:സര്‍ക്കാരിനെ നീതിപീഠം ബഹുമാനിക്കുക തന്നെ വേണമെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍: ജുഡീഷ്യറിക്കെതിരെ നിശിത വിമര്‍ശനവുമായി ലിയോ വരദ്കര്‍.രാഷ്ട്രീയാധികാരത്തെ ബഹുമാനിക്കാന്‍ ജഡ്ജിമാര്‍ തയ്യാറാകണമെന്നാണ് ലിയോ വരദ്കര്‍ അയര്‍ലണ്ടിന്റെ രണ്ട് മുതിര്‍ന്ന ജഡ്ജിമാരയെയും ജുഡീഷ്യറിയേയും ഉപദേശിച്ചത്.സര്‍ക്കാരിന്റെ കടമകള്‍ നിറവേറ്റാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നു വരദ്കര്‍ ആവശ്യപ്പെട്ടു.

ജഡ്ജിമാരുടെ നിയമനം പരിഷ്‌കരിക്കുമെന്ന ഗതാഗതമന്ത്രി ഷെയ്ന്‍ റോസിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച ചീഫ് ജസ്റ്റീസ് സൂസന്‍ ഡെന്‍ഹാം,ഹൈക്കോടതി പ്രസിഡണ്ട് പീറ്റര്‍ കെല്ലിയുടേയും നടപടികളാണ് വരദ്കറെ പ്രകോപിപ്പിച്ചത്.പരിഷ്‌കരിച്ച ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ്സ് ബില്‍ ഈ ആഴ്ച തന്നെ ഡെയ്ല്‍ പാസ്സാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. തെറ്റായ ആവീഷ്‌കാരവും തെറ്റായ ഉപദേശവുമാണ് പുതിയ ബില്ലെന്ന് ഡബ്ലിനില്‍ സോളിസിറ്റര്‍ ബാര്‍ അസോസിയേഷനില്‍ സംസാരിക്കവെ ജസ്റ്റീസ് പീറ്റര്‍ കെല്ലി വിമര്‍ശിച്ചു.സര്‍ക്കാര്‍ ശാഖകളെ പരിശോധിക്കുകയും തിരുത്തുകയും ചെയ്യുന്ന അനിവാര്യതയാണെന്നായിരുന്നു ജുഡീഷ്യറിയുടെ അധികാരം സംബന്ധിച്ച് ചീഫ് ജസ്റ്റീസ് നേരത്തേയുള്ള പ്രസ്താവന.പുതിയ ബില്ലിനെതിരായ പരസ്യമായ ആക്രമണമായാണ് ഈ പ്രസ്താവനകള്‍ വിലയിരുത്തപ്പെട്ടത്.ഭാവിയില്‍ ജുഡീഷ്യല്‍ നിയമനത്തിന് പ്രത്യേകവും സ്വതന്ത്രവുമായ സംവിധാനമാണ് പുതിയ ബില്‍ വിഭാവനം ചെയ്യുന്നത്.അതിനിടെ പ്രസ്താവനകളെ പിന്താങ്ങി ഫിനാഫെയ്ല്‍ നീതി വക്താവ് ജിം ഒ കല്ലഹാനെത്തിയതും ശ്രദ്ധേയമായി.ഈ ബില്ലിനെ എതിര്‍ക്കുമെന്നും ഇദ്ദേഹം അറിയിച്ചു.

ഓയ്റിചാര്‍ട്സും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വേര്‍തിരിവ് സംബന്ധിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് പീറ്റര്‍ കെല്ലിയുടെ വിവാദ പ്രസ്താവനയെ പരാമര്‍ശിച്ച് വരദ്കര്‍ വ്യക്തമാക്കി.ക്ലോന്‍സ് കീഹ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ ഈദ് ആഘോഷത്തിനിടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.ചീഫ് ജസ്റ്റീസിന്റെ ഇത്തരത്തിലുള്ള പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിരുന്നു.ജുഡീഷ്യറിയും രാഷ്ട്രീയവും പരസ്പരം ബഹുമനിക്കുകയും ഓയ്റിചാര്‍ട്സും ജുഡീഷ്യറിയും തമ്മില്‍ മാന്യമായ അകലം ഉറപ്പാക്കുകയും ചെയ്യണമെന്ന് വരദ്കര്‍ പറഞ്ഞു.പുതിയ ബില്ലിന്റെ കാര്യത്തില്‍ ഡെയ്ല്‍ ഒറ്റക്കെട്ടാണെന്നും അടുത്ത ആഴ്ച തന്നെ പാസാകുമെന്നും വരദ്കര്‍ പറഞ്ഞു.അടുത്ത സമ്മറിനു മുമ്പ് നിയമം നടപ്പാക്കാമെന്നാണ് കരുതുന്നത്.ജഡ്ജിമാരുടെ നിയമനം കൂടുതല്‍ സുതാര്യമാകും.മാത്രമല്ല, പുതിയ ബോര്‍ഡ് വഴിയാണ് എല്ലാ അപേക്ഷകളുമെത്തിയതെന്ന് ഉറപ്പാക്കാനുമാകുമെന്നും വരദ്കര്‍ പറഞ്ഞു.
സീനിയര്‍ ജഡ്ജിമാര്‍ക്കെതിരായ വരദ്കറുടെ തുറന്ന വിമര്‍ശനം തികച്ചും അപ്രതീക്ഷിതമായിരുന്നു.ഇത് അറ്റര്‍ണി ജനറലിന്റെ വിവാദ നിയമനത്തിന് പുതിയ മാനം നല്‍കുന്നതിനും ഇടയാക്കിയിട്ടുണ്ട്.ഫിനഫെയ്ലിനെ പ്രതിരോധത്തിലാക്കി പുതിയ ജുഡീഷ്യല്‍ നിയമം ഡെയ്ലില്‍ കൊണ്ടുവരാനാണ് വരദ്കറുടെ നീക്കം.

ഇലക്ഷനില്‍ അധികാരം കിട്ടിയാല്‍ പുതിയ നിയമം റദ്ദാക്കുമെന്ന് ഫിയനാ ഫാളിന്റെ നേതാവ് ഒ കൊല്ലിഹാന്‍ ആര്‍ടിഇ റേഡിയോയോട് പറഞ്ഞു.വളരെ ദോഷകരമായ ബില്ലാണ് അത്.നല്ല വിവരമുള്ള വ്യക്തികളില്‍ നിന്നാണ് സര്‍ക്കാര്‍ വിവരങ്ങള്‍ തേടേണ്ടതെന്നും ഇദ്ദേഹം വിമര്‍ശിച്ചു.വീലന്റെ അപ്പോയിന്റ്മെന്റിിനു പുറമേ ഇക്കാര്യത്തിലും അക്ഷന്തവ്യമായ തെറ്റാണ് വരദ്കര്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഫിനഗെല്‍ സാമ്പത്തികകാര്യ വക്താവ് മൈക്കിള്‍ മക്ഗ്രാത്ത് പറഞ്ഞു. ജനറല്‍ ഇലക്ഷനിലേക്ക് എത്തിക്കുന്ന തെറ്റുകളാണ് ആവര്‍ത്തിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.ഇത്തരത്തിലുള്ള പിഴവുകള്‍ അംഗീകരിക്കാനാവില്ലെന്ന് ഫിനഫെയ്ല്‍ വക്താവ് മക് ഗ്രാത് വിശദമാക്കി.അതേസമയം, ഇരുപാര്‍ട്ടികളും തമ്മില്‍ ബന്ധം ദുര്‍ഗന്ധപൂരിതമാണെന്ന വാര്‍ത്ത വരദ്കര്‍ തള്ളിക്കളഞ്ഞു.ഇതിനിടെ മന്ത്രിസഭാ യോഗത്തില്‍ ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് രാജിവയ്ക്കാനൊരുങ്ങിയെന്ന റിപോര്‍ടും പുറത്തുവന്നിട്ടുണ്ട്.

Scroll To Top