Sunday December 17, 2017
Latest Updates

ജീവിത പ്രശ്‌നങ്ങളില്‍ നിന്നും ശാന്തിയും സമാധാനവും നേടാന്‍ ജോതിഷം ഒരു പരിഹാരമോ ?

ജീവിത പ്രശ്‌നങ്ങളില്‍ നിന്നും ശാന്തിയും സമാധാനവും നേടാന്‍ ജോതിഷം ഒരു പരിഹാരമോ ?

ത്ര കോളങ്ങളില്‍ അടുത്ത ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്ന പേജ് വായിക്കാത്തവര്‍ ചുരുക്കമായിരിക്കും . പ്രണയിക്കുന്നവരും വിവാഹം കഴിക്കാന്‍ പോകുന്നവരും ജോലി,കുട്ടികള്‍ , കുടുംബം തുടങ്ങി ഭാവിയെക്കുറിച്ചു ചില കണക്കുകൂട്ടലുകള്‍ നടത്തുന്നവരാണ് മനുഷ്യര്‍ .ഇന്ന് ലോകത്തുട നീളം വ്യാപിച്ചു കിടക്കുന്ന വലിയൊരു ബിസിനസ് മേഖലയായി വ്യാപിപ്പിക്കുകയും ചെയ്തു ചിലര്‍ ജ്യോതിഷത്തെ. വിശ്വസിക്കുന്നവര്‍ അനുകൂലിച്ചും വിശ്വസിക്കാത്തവര്‍ നിശിതമായി വിമര്‍ശിക്കുന്ന ഒരു മേഖലയാണിത് . നവ ഗ്രഹങ്ങളുടെ സ്ഥിതി ഭേദങ്ങള്‍ കണ്ടുപിടിച്ചു ശുഭാശുഭങ്ങളെയും മറ്റും നിര്‍ണ്ണയിക്കുന്നതിനുള്ള സിദ്ധാന്തങ്ങളെ പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ജോതിഷം . നാം ജനിക്കുന്ന നിമിഷത്തില്‍ ആകാശത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളുടെ ശക്തി, സൂഷ്മ രൂപത്തില്‍ നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവേശിച്ചു ജനനം മുതല്‍ മരണം വരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും ,അവയുടെ ഗതി വ്യത്യാസങ്ങള്‍ അനുസരിച്ചു സുഖവും ദുഃഖവും ജീവിതത്തില്‍ അനുഭവപ്പെടുന്നു എന്നുമാണ് ജ്യോതിഷത്തില്‍ പറയുന്നത് .

BSNL ല്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ആയി വിരമിച്ച ശേഷം അയര്‍ലണ്ടിലെ സെല്‍ബ്രിഡ്ജിലുള്ള മകനോടൊപ്പം അവധിക്കാലം ചിലവഴിക്കാനെത്തിയ ജ്യോതിഷ ഭൂഷണം ഭാസ്‌കരന്‍ നായത്തുപറമ്പില്‍ , ജോതിഷം പഠിക്കാനുണ്ടായ സാഹചര്യവും ജോതിഷം എന്താണെന്നും ജോതിഷം എങ്ങിനെയാണ് നോക്കുന്നതെന്നും മറ്റും വളരെ വിശദമായിതന്നെ Fm റേഡിയോയില്‍ വിവരിക്കുന്നു .

ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് ,

ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി

 

Scroll To Top