Sunday January 22, 2017
Latest Updates

ജീവിതപങ്കാളിയില്‍ നിന്ന് മകളെ വിട്ടുകിട്ടാന്‍ ലിയാണ്ടര്‍ പേസ് കോടതിയില്‍

ജീവിതപങ്കാളിയില്‍ നിന്ന് മകളെ വിട്ടുകിട്ടാന്‍ ലിയാണ്ടര്‍ പേസ് കോടതിയില്‍

മുംബൈ: മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് കോടതിയില്‍. ജീവിത പങ്കാളിയായ റിയ പിള്ളയില്‍ നിന്ന് തന്റെ എട്ടുവയസുകാരിയായ മകള്‍ അയാനയെ വിട്ടുകിട്ടണമെന്നാണ് പേസിന്റെ ആവശ്യം. കൂടാതെ കുട്ടിയുടെ രക്ഷിതാവായി തന്നെ പ്രഖ്യാപിക്കണമെന്നും പേസ് കോടതിയില്‍ ആവശ്യപ്പെട്ടു.

സ്ഥിരമായി മകളെ തന്നോടൊപ്പം വിടാന്‍ ഉത്തരവുണ്ടാകണമെന്നും പേസ് കോടതിയില്‍ ആവശ്യപ്പെട്ടു. മുംബൈ ബാന്ദ്രയിലെ കോടതിയെയാണ് പേസ് സമീപിച്ചിരിക്കുന്നത്. മകളുടെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പേസ് നേരത്തെ പരാതി നല്കിയിരുന്നു. അതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇപ്പോള്‍ ലിയാണ്ടര്‍ പേസിന്റെ ജീവിത പങ്കാളിയായ റിയ പിള്ള നടന്‍ സഞ്ജയ് ദത്തിന്റെ മുന്‍ ഭാര്യയാണ്. ഇരുവരും നിയമപരമായി വിവാഹിതരല്ലെങ്കിലും 2003 മുതല്‍ മുതല്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസം. പിന്നീട് വേര്‍പിരിഞ്ഞു.

Scroll To Top