Tuesday October 16, 2018
Latest Updates

‘ജീവന് വേണ്ടി’ ഐറിഷ് ജനസമൂഹം നാളെ ഡബ്ലിന്‍ നഗരത്തില്‍ മാര്‍ച്ച് ചെയ്യും 

‘ജീവന് വേണ്ടി’ ഐറിഷ് ജനസമൂഹം നാളെ ഡബ്ലിന്‍ നഗരത്തില്‍ മാര്‍ച്ച് ചെയ്യും 

ഡബ്ലിന്‍:ജീവന്‍ സംരക്ഷിക്കുക എന്ന സന്ദേശവുമായി പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന റാലി നാളെ ഡബ്ലിനില്‍ നടത്തപ്പെടും.ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള റഫറണ്ടം ഗവണ്മെന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പ്രചരണം നടത്താന്‍ ഒരുങ്ങുന്നതെന്നു ക്യാമ്പയിന്‍ വക്താവ് പറഞ്ഞു.

അടുത്തിടെ രാജ്യത്തു നടന്നതില്‍ വച്ച് ഏറ്റവും വലിയ സമ്മേളനമായിരിക്കും നാളെ ഡബ്ലിനില്‍ നടക്കാന്‍ പോകുന്നതെന്ന് സംഘാടകര്‍ സൂചിപ്പിച്ചു.ഗര്‍ഭഛിദ്ര വിരുദ്ധ പ്രചാരണത്തില്‍ അയര്‍ലണ്ടിലെമ്പാടുമുള്ള പങ്കെടുക്കുമെന്ന് കരുതുന്നു.

ബ്രിട്ടനിലെ ഗര്‍ഭഛിദ്ര നിയമത്തിനു സമാനമായി രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരത്തോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരുന്നതിനാണ് ഗവണ്മെന്റ് പദ്ധതിയിടുന്നത് . ഇതിനായി ഭരണഘടനയുടെ എട്ടാം ഭേദഗതി മാറ്റാനുള്ള ഒരു റഫറണ്ടം മേയ് 25 ന് വെള്ളിയാഴ്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്.

ചില സാഹചര്യങ്ങളില്‍, ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്നതൊഴിച്ചാല്‍ ഗര്‍ഭച്ഛിദ്രത്തിനു നിലവില്‍ രാജ്യത്ത് പ്രതിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.റഫറണ്ടത്തോട് അനുബന്ധിച്ചു നടത്തുന്ന വോട്ടെടുപ്പില്‍ ഇത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും.എട്ടാം ഭേദഗതി (ആര്‍ട്ടിക്കിള്‍ 40.3.3 ) മാറ്റി പകരം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന ഒരു പുതിയ സംവിധാനം നടപ്പാക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനാണ് വോട്ടര്‍മാരോടു നിര്‍ദ്ദേശം ആരായുന്നത്. വോട്ടു അടിസ്ഥാനമാക്കി പുതിയ നിയമം നടപ്പിലാക്കും.

വോട്ടെടുപ്പ് നടക്കുന്നത് വരെയുള്ള ദിവസങ്ങളില്‍ സേവ് ദി എയത്ത് ക്യാമ്പയിന്‍ പ്രചാരണപരിപാടിയുടെ ഭാഗമായി അയര്‍ലണ്ടിലെ എല്ലാ വീടുകളിലും, അബോര്‍ഷനെത്തിരെ ബോധവല്‍ക്കരണ സന്ദേശവുമായി പോകുന്നതിനും വ്യാപകമായ പരിപാടികള്‍ നടന്നുവരുന്നുണ്ട്.

ഡബ്ലിനിലെ സീറോ മലബാര്‍ സഭയും നാളത്തെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും റാലി ആരംഭിക്കും.

Scroll To Top