Tuesday October 16, 2018
Latest Updates

ജീവന് വേണ്ടി അണിനിരക്കാന്‍ നൂറു കണക്കിന് ഐറിഷ് മലയാളികളും, ചരിത്രസംഭവമായി പ്രൊ ലൈഫ് റാലി

ജീവന് വേണ്ടി അണിനിരക്കാന്‍ നൂറു കണക്കിന് ഐറിഷ് മലയാളികളും, ചരിത്രസംഭവമായി പ്രൊ ലൈഫ് റാലി

ഡബ്ലിന്‍:എട്ടാം ഭരണഘടനാ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തി പതിനായിരങ്ങള്‍ അണിനിരന്ന പ്രൊ ലൈഫ് റാലി ചരിത്രസംഭവമായി. എട്ടാം നിയമഭേദഗതി പുനപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചത്.

അയര്‍ലണ്ടിലെ മലയാളി സമൂഹത്തില്‍ നിന്നുള്ള നൂറുകണക്കിന് പേരും റാലിയ്‌ക്കെത്തിയത് സജീവ ശ്രദ്ധ നേടി. തയാറെടുപ്പിലാണ്.വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പ്രത്യേക വാഹനങ്ങളിലായാണ് ഡബ്ലിനിലെത്തിയത്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് നൂറുകണക്കിന് റാലിയില്‍ വിശാസികളും റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.സീറോ മലബാര്‍ സഭയുടെ വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ കുടുംബങ്ങള്‍,കുഞ്ഞുങ്ങള്‍ അടക്കം പ്‌ളേകാര്‍ഡുകളും,ബാനറുകളുമായി അണിനിരന്നു.

പാര്‍ണല്‍ സ്ട്രീറ്റില്‍ സമ്മേളിച്ച ജനക്കൂട്ടം ഡബ്ലിന്‍ സിറ്റി സെന്റര്‍ വഴി മെറിയോണ്‍ സ്ട്രീറ്റിലൂടെ ലിന്‍സ്റ്റെര്‍ ഹൗസിന് സമീപമാണ് ‘സേവ് ദി ഏയ്റ്റ് മാര്‍ച്ച് അവസാനിപ്പിച്ചത്.എട്ടാം ഭേദഗതി പിന്‍വലിക്കുക എന്ന് പരാമര്‍ശിക്കുന്ന ബോര്‍ഡുകളും മുദ്രാവാക്യങ്ങളുടെ വളരെ വലിയൊരു ജനക്കൂട്ടമാണ് റാലിയില്‍ പങ്കെടുത്തത്. രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി സംഘടനകളും ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രംഗത്തു വന്നു.

അയര്‍ലണ്ടിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും നഗരമേഖലകളില്‍ നിന്നുമെത്തുന്ന ജനസഞ്ചയം ‘ജീവനും ജീവിതത്തിനും വേണ്ടി’ ഒത്തുചേര്‍ന്ന് ഭ്രൂണഹത്യയ്‌ക്കെതിരായ നിയന്ത്രണങ്ങള്‍ ഉദാരമാക്കുന്നതിലുള്ള അവരുടെ ഉത്ക്കണ്ഠ ലോകത്തോട് വിളിച്ചുപറഞ്ഞു.. ജീവിതത്തേയും ജീവനേയും സ്‌നേഹിക്കാനുള്ള സന്ദേശമാണ് ഇന്നത്തെ റാലി മുന്നോട്ട് വെച്ചത്.മെയ് 25 ന് നടക്കുന്ന റഫറണ്ടത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെയാണ് പൊരുതാനെത്തിയത്.

ഇന്ത്യന്‍ യുവതി സവിതാ ഹാലപ്പനാവരുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ടില്‍ 2013ലാണ് ഭ്രൂണഹത്യ നിയമവിധേയമാക്കിയത്.വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ അബോര്‍ഷന്‍ അനുവദിച്ചെങ്കിലും, അതിലുപരിയായി വ്യാപകാടിസ്ഥാനത്തില്‍ അബോര്‍ഷന്‍ നടത്തുവാന്‍ താത്വികമായി സര്‍ക്കാരും ഇതേവരെ തയാറായിട്ടില്ല.അന്നു മുതല്‍ ഇക്കാര്യത്തിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ഉദാരമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.ജീവിതത്തിന്റെയും ജീവന്റെയും മഹത്വത്തെ കാണാന്‍ കൂട്ടാക്കാത്ത ഒരു വിഭാഗം മാധ്യമങ്ങളും ആളുകളും സ്വീകരിക്കുന്ന അനുകൂല നിലപാട് ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ പ്രചാരണം നല്‍കുന്നതാണ്.ഇതിനെതിരായ ചെറുത്തുനില്‍പ്പായി ഇന്നത്തെ റാലിയും.

Scroll To Top