Monday January 23, 2017
Latest Updates

ജീവന്‍ അപകടത്തിലാണ്, രക്ഷിക്കണം; പ്രധാനമന്ത്രിക്ക് ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരുടെ എസ്എംഎസ്

ജീവന്‍ അപകടത്തിലാണ്, രക്ഷിക്കണം; പ്രധാനമന്ത്രിക്ക് ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരുടെ എസ്എംഎസ്

ന്യൂഡല്‍ഹി: കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എസ്എംഎസ് അയച്ചു. തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെട്ട സംഘമാണ് സഹായം അഭ്യര്‍ത്ഥിച്ച് മോഡിക്ക് എസ്എംഎസ് സന്ദേശം അയച്ചത്.

ആശുപത്രിക്ക് പുറത്ത് ഐഎസ്‌ഐഎസ് വിമതര്‍ റോന്തു ചുറ്റിക്കൊണ്ടിരിക്കുകയാണെന്നും ജീവന്‍ അപകടത്തിലാണെന്നും സന്ദേശത്തില്‍ പറയുന്നു. ഷെല്ലാക്രമണം തുടരുന്നതിനാല്‍ ഇന്റര്‍നെറ്റ് ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്. ആക്രമണം തുടരുന്നതിനാല്‍ മൊബൈല്‍, ടെലിഫോണ്‍ ബന്ധങ്ങളും ഉടന്‍ നഷ്ടപ്പെടും.

അതോടെ പുറം ലോകവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സംസ്ഥാന പ്രവാസികാര്യ മന്ത്രിയും അവകാശപ്പെടുമ്പോഴും കാര്യങ്ങള്‍ അത്ര ആശങ്കാ ജനകമാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.

Scroll To Top