Thursday January 19, 2017
Latest Updates

ജിഹാദി തീവ്രവാദത്തിനെതിരെ ബ്രിട്ടണ്‍ പട നയിക്കുമെന്ന് കാമറൂണ്‍ 

ജിഹാദി തീവ്രവാദത്തിനെതിരെ ബ്രിട്ടണ്‍ പട നയിക്കുമെന്ന് കാമറൂണ്‍ 

ലണ്ടന്‍: ജിഹാദി തീവ്രവാദത്തിനെതിരെ പരമാവധി ശക്തിയോടെ മുന്‍ പന്തിയില്‍ നിന്ന് അണിനിരക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പൂര്‍ണമായും മുഴുകാനാണു ബ്രിട്ടന്റെ തീരുമാനം. ഇറാഖിലെ ഐസിസിന് കനത്ത പ്രഹരം നല്‍കുന്നതും സിറിയയില്‍ യുഎസിനെ സഹായിക്കുന്നതും കവിഞ്ഞുള്ള പങ്കാളിത്തമാണു ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്.

സ്വന്തം മണ്ണില്‍ നടക്കുന്ന മൗലീകപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പോരാടേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നിന്ന് പുറപ്പെടുന്ന ജിഹാദികളെ തടയാനായി പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തതായും ഇസ്ലാമിക മിതവാദങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതായും അദ്ദേഹം അറിയിച്ചു.

അന്തര്‍ദേശീയതലത്തില്‍ സുരക്ഷിതത്വത്തിനു വേണ്ടി ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു വരേണ്ടതുണ്ടെന്നും കാമറൂണ്‍ പറഞ്ഞു.

Scroll To Top