Thursday July 27, 2017
Latest Updates

ജിഹാദികളെ ഐറീഷ് പൗരത്വത്തില്‍ നിന്ന് നീക്കണം,സമഗ്ര നിയമം കൊണ്ടു വരണമെന്ന് ഫിനാ ഫോയില്‍

ജിഹാദികളെ ഐറീഷ് പൗരത്വത്തില്‍ നിന്ന് നീക്കണം,സമഗ്ര നിയമം കൊണ്ടു വരണമെന്ന് ഫിനാ ഫോയില്‍

ഡബ്ലിന്‍ :ഇസ്‌ളാമിക് സ്റ്റേറ്റിനുവേണ്ടി പോരാടുന്ന ജിഹാദികളെ ഐറീഷ് പൗരത്വത്തില്‍ നിന്ന് നീക്കണമെന്ന് ഫിനാ ഫോയില്‍.ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഇരട്ട പൗരത്വമുള്ളവരെ നീക്കുന്നതിനുള്ള നിയമം ഈയിടെ ആസ്ത്രേലിയ പാസാക്കിയിരുന്നു.ഇതേതരത്തിലുള്ള നിയമം 2015ല്‍ കാനഡയിലും കൊണ്ടുവന്നെങ്കിലും സര്‍ക്കാര്‍ മാറിയതിനാല്‍ പിന്‍വലിക്കപ്പെട്ടു.ഇത്തരത്തിലുള്ള നിയമം അയര്‍ലണ്ടിലും ഉണ്ടാകണം.അയര്‍ലണ്ട് തീരെ സുരക്ഷിതമല്ല.ആളുകള്‍ ഭീകരപ്രവര്‍ത്തനം നടത്തുകയാണ്.സര്‍ക്കാര്‍ അലംഭാവം ലണ്ടന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്നെന്നും ബ്രയാണ്‍ പറഞ്ഞു.

ഡബ്ലിനില്‍ പിറന്ന ജിഹാദി ഖാലിദ് കെല്ലി (നേരത്തേ പേര് ടേറെന്‍സ് എഡ്വേര്‍ഡ് കെല്ലി എന്നായിരുന്നു) അയാളുടെ ഭീകരവാദം പകര്‍ന്നുകൊടുത്തു കൊണ്ട് നമ്മുടെ കണ്‍മുന്നിലാണ് ഒളിഞ്ഞിരുന്നതെന്നു ബ്രയാന്‍ പറഞ്ഞു.ഐറീഷ് പൗരത്വത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ റഫറണ്ടം നടത്തണം.അയര്‍ലണ്ടില്‍ ജനിച്ചവരെല്ലാം സ്വാഭാവികമായും ഐറീഷ് പൗരന്മാരാണ്.അയര്‍ലണ്ട് ദ്വീപില്‍ 2005 പുതുവര്‍ഷത്തിനു മുമ്പ് പിറന്നവരും അങ്ങനെ തന്നെ.മാതാപിതാക്കള്‍ അയര്‍ലണ്ടുകാരായവരുടെ കാര്യത്തില്‍ ഇത് സത്യമാണ്.

2004ലെ ഭരണഘടനാ ഭേദഗതി വന്നതോടെ 2005 മുതലുള്ള ജന്മാവകാശത്തിന് നിയന്ത്രണം വന്നു..

ഭീകരപ്രവര്‍ത്തനം നിയന്ത്രിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ഡബ്ലിന്‍ ഫിന്‍ഗ്ലാസ് ടി ഡി പറഞ്ഞു.ഈ നയം അടുത്ത തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയാല്‍ ഫിന്ന ഫോയ്ല്‍ നിന്നുള്‍പ്പടെ വിശാലമായ പിന്തുണ ലഭിക്കും .
2015ല്‍ 30പേര്‍ അയര്‍ലണ്ടില്‍ നിന്നും ജിഹാദില്‍ ചേരാനായി മിഡില്‍ ഈസ്റ്റിലേക്ക് പോയതായി നീതിന്യായ വകുപ്പ് 2015ല്‍ പുറത്തുവിട്ടിരുന്നു.ലണ്ടന്‍ ആക്രമണത്തില്‍പ്പെട്ട ഒരാള്‍ അയര്‍ലണ്ടില്‍ ജീവിച്ചിരുന്നെന്ന വിവരം ഈയിടെ പുറത്തുവന്നു.ഒരു ഡസനോളം ഭീകരവാദികള്‍ ഇവിടെയിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നും അയര്‍ലണ്ട് സര്‍ക്കാര്‍ മാധ്യങ്ങളോട് വെളിപ്പെടുത്തിയിരുന്നു.-ടി ഡി ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ പാര്‍ലമെന്റ് ഭീകരതയ്ക്കെതിരായ ഒരു നിയമം പാസാക്കുന്നതിനായി അംഗരാജ്യങ്ങള്‍ക്കും 18 മാസം അനുവദിച്ചിരുന്നു.സ്വന്തം രാജ്യത്ത് ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതും മറ്റൊരു രാജ്യത്തുപോയി ഭീകരപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതിനെ വിലക്കുന്നതായിരുന്നു നിയമം.അയര്‍ലണ്ട് അത് ഇനിയും ആ നിര്‍ദേശം പാലിച്ചിട്ടില്ല. എന്നാല്‍ പ്രോട്ടോക്കോള്‍ 21 പ്രകാരമുള്ള ഉടമ്പടിയുടെ ഭാഗമായി ആ നിര്‍ദേശത്തില്‍ പൂര്‍ണമായും പങ്കാാളിത്തപ്പെടുന്നതായി നീതിന്യായ വകുപ്പ് അധികൃതര്‍ പറയുന്നു.

Scroll To Top