Thursday January 19, 2017
Latest Updates

ജാമ്യമില്ല; ജയലളിത ജയിലില്‍ തന്നെ

ബാംഗ്ലൂര്‍: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് ജാമ്യമില്ല. കര്‍ണാടക ഹൈക്കോടതിയില്‍ ജയലളിത സമര്‍പ്പിച്ച ജാമ്യഹര്‍ജി ഒക്ടോബര്‍ ആറിലേക്ക് മാറ്റി. ഇതോടെ ഒക്ടോബര്‍ 6 വരെ ജയലളിത ജയിലില്‍ കഴിയേണ്ടി വരും. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ് ജയലളിതയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ജയലളിത ബാംഗ്‌ളൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അവധിയായതിനാല്‍, കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജയലളിതയ്ക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനിയാണ് കോടതിയില്‍ ഹാജരായത്.

Scroll To Top