Saturday January 20, 2018
Latest Updates

ജാഗ്രതൈ…..ലെറ്റര്‍കെന്നിയില്‍  പെണ്‍കുട്ടികളെ റാഞ്ചാന്‍ കഴുകന്മാര്‍!

ജാഗ്രതൈ…..ലെറ്റര്‍കെന്നിയില്‍  പെണ്‍കുട്ടികളെ റാഞ്ചാന്‍ കഴുകന്മാര്‍!

ലെറ്റര്‍ കെന്നി :പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു സംഭവങ്ങള്‍ റിപോര്‍ട്ടുചെയ്തതിന്റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്.കൗണ്ടി ഡോണേഗലില്‍ നിന്നുമാണ് രണ്ട് സംഭവങ്ങളും റിപോര്‍ട് ചെയ്തിരിക്കുന്നത്.

ഒരേ കാര്‍ തന്നെയാണ് തട്ടിക്കൊണ്ടുപോകാനെത്തിയ ആള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഗാര്‍ഡ സ്ഥിരീകരിച്ചു.ലെറ്റര്‍കെന്നിയിലും മഫ്ഫിലുമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായത്.നരച്ചമുടിയുള്ളയാളാണ് പ്രതി.വൈന്‍ കളറുള്ള രജിസ്റ്റേഡ് ഓപല്‍ ആസ്ട്ര കാറാണ് ഇയാളുടേത്.സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളെ ജാഗ്രതപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ പ്രചാരണപരിപാടികളും നടക്കുന്നുണ്ട്. കുഞ്ഞുങ്ങളോട് ഈ സംഭവങ്ങളെക്കുറിച്ച് പറയണമെന്നാണ് അറിയിപ്പുകള്‍ ഓര്‍മ്മപ്പെടുത്തുന്നത്.

Scroll To Top