Friday August 18, 2017
Latest Updates

ജാഗ്രതാ മുന്നറിയിപ്പുമായി ഗാര്‍ഡ:വാടകക്കാരെയും ,പുതിയതായി എത്തുന്ന വിദ്യാര്‍ഥികളെ വട്ടമിട്ട് വ്യാജ വാടകത്തട്ടിപ്പുകാര്‍ വിലസുന്നു 

ജാഗ്രതാ മുന്നറിയിപ്പുമായി ഗാര്‍ഡ:വാടകക്കാരെയും ,പുതിയതായി എത്തുന്ന വിദ്യാര്‍ഥികളെ വട്ടമിട്ട് വ്യാജ വാടകത്തട്ടിപ്പുകാര്‍ വിലസുന്നു 

ഡബ്ലിന്‍ : വ്യാജ വാടകത്തട്ടിപ്പിനെതിരെ വാടകക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ഗാര്‍ഡ.പുതിയ അധ്യയന കാലം തുടങ്ങുന്നതിനാല്‍ തേര്‍ഡ് ലെവല്‍ വിദ്യാര്‍ഥികള്‍ വാടകത്തട്ടിപ്പിനിരയാകാനുള്ള സാധ്യകളേറെയാനിന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗാര്‍ഡ ഓര്‍മ്മിപ്പിക്കുന്നു.

നിരവധി വാടകക്കാരെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വാടകയുടെ പേരില്‍ ‘വ്യാജ ഇടപാടുകാര്‍ കബളിപ്പിച്ചത്.പുതിയ കോളജ് വര്‍ഷത്തില്‍ വ്യാജ വാടക തട്ടിപ്പിന് വലിയ സാധ്യതകളുണ്ട്.പ്രധാനമായും മൂന്ന് തരത്തിലുള്ള വാടകത്തട്ടിപ്പുകളാണ് പൊതുവെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഗാര്‍ഡ പറയുന്നു.

വാടകത്തട്ടിപ്പുകാരന്‍ അന്യ രാജ്യത്താണെന്ന വ്യാജേന നിങ്ങളെ നേരിട്ട് പ്രോപ്പര്‍ട്ടി കാണിക്കാതെ തന്നെ അയാള്‍ ഇടപാടുകള്‍ ചെയ്യും.പരസ്യം ചെയ്ത വീടിന് ഡെപ്പോസിറ്റ് ആവശ്യപ്പെടുകയും ചെയ്യും. ഇത്തരം കത്ത്/മെയില്‍ ഇടപാടുകളില്‍ വീണ് പണം പോയവര്‍ ഏറെയാണെന്നാണ് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നത്.

പ്രോപ്പര്‍ട്ടിയില്‍ താമസിക്കുന്നയാളായിരിക്കും ‘ഉടമസ്ഥന്‍’, ഷെയറിംഗിനെന്ന വ്യാജേനെ നിങ്ങളെ അവര്‍ വലയിലാക്കിയേക്കാം.ചുറ്റിനും ഒത്തിരിപ്പേരുണ്ടാവുകയും ചെയ്യും. ഇതേ വീടിന്റെ പേരില്‍ ഷെയറിംഗിനായി നിരവധി പേരുടെ പക്കല്‍ നിന്നും പണം വാങ്ങി അയാള്‍ മുങ്ങും.യഥാര്‍ഥ താമസക്കാരനാണ് എന്നത് ഉറപ്പു വരുത്തി വേണം ഇടപാടുകള്‍ നടത്താന്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

മറ്റ് ചില കേസുകളില്‍ ഇതൊന്നുമാവില്ല സംഭവിക്കുന്നത്.വാടക ഉടമ്പടിയും ഡെപ്പോസിറ്റ് സ്വീകരിക്കലുമെല്ലാം സ്മൂത്തായി നടക്കും. എന്നാല്‍ വാടകക്കാരന്‍ റൂം തുറക്കാനെത്തുമ്പോഴായിരിക്കും വ്യാജ താക്കോലാണ് തനിക്ക് കിട്ടിയതെന്നു മനസ്സിലാക്കുക.തിരികെയെത്തുമ്പോഴേക്കും ‘വീട്ടുടമ’പറപറന്നിട്ടുണ്ടാകും.

തട്ടിപ്പ് പറ്റാതിരിക്കാന്‍ കരാര്‍ ഉണ്ടാക്കുന്നതിനു മുമ്പ് വാടകയ്ക്കെടുക്കുന്ന വീട് യഥാര്‍ഥത്തിലുള്ളതാണോ,അതിന്റെ ഉടമസ്ഥത തുടങ്ങിയവയെല്ലാം അന്വേഷിച്ച് മനസ്സിലാക്കണം.ഏറ്റവും നല്ലത് വിശ്വാസയോഗ്യമായ മികച്ച ഏജന്‍സികളുമായി ഇത്തരം ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുന്നതാണ് ഉത്തമം.

ഭൂഉടമയ്ക്ക് നേരിട്ട് ചെക്ക് അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്ട് എന്നിവയായി മാത്രമേ ഡെപ്പോസിറ്റ് പണം നല്‍കാവൂ.അത് നല്‍കുന്നതിന് മുമ്പു തന്നെ വാടകക്കരാര്‍ ഒപ്പുവെക്കണം. കെട്ടിടത്തിന്റെ താക്കോലുകള്‍ വ്യാജനല്ലെന്ന് ഉറപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധവേണം.വാടക സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കായി റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡുമായി ബന്ധപ്പെടണം.വാടകനിരക്ക് സംബന്ധിച്ചുള്ളതും അല്ലാത്തതുമായ എല്ലാ സംഗതികളും അവിടെ നിന്നും ലഭിക്കുമെന്നും ഗാര്‍ഡ അറിയിച്ചു.

Scroll To Top