Sunday February 19, 2017
Latest Updates

ജാക്കി ചാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ ജയിലിലായി

ജാക്കി ചാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ ജയിലിലായി

ബീജിംഗ്: ലോകപ്രശസ്ത ആക്ഷന്‍ താരം ജാക്കി ചാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ ജയിലിലായി. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് ജാക്കി ചാന്റെ മകന്‍ ജയ്‌സീ ചാനെ ജയിലിലടച്ചിരിക്കുന്നത്. ആറ് മാസത്തേക്കാണ് ജയില്‍ ശിക്ഷ.

ബീജിംഗ് ജില്ലാ കോടതിയാണ് ആക്ഷാന്‍ താരത്തിന്റെ മകനെ ശിക്ഷിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ചാന്റെ വീട് റൈഡ് ചെയ്ത പോലീസ് 100 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പുതിയ പ്രസിഡന്റ് അധികാരമേറ്റ ശേഷം ചൈനയില്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നിയമം കര്‍ക്കശമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന റെയ്ഡില്‍ മയക്കുമരുന്നുമായി നിരവധി സെലിബ്രിറ്റികള്‍ പിടിയിലായിരുന്നു. 23കാരന്‍ ചൈനീസ് തായ്വാനീസ് സിനിമാ താരം കായ് കോയാണ് പിടിയിലായ സെലിബ്രിറ്റികളില്‍ പ്രമുഖന്‍.

Scroll To Top