Monday November 20, 2017
Latest Updates

ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട്: നിയമസഭയില്‍ ചര്‍ച്ച ആരംഭിച്ചു

ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട്: നിയമസഭയില്‍ ചര്‍ച്ച ആരംഭിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സരിതയുമായി ബന്ധമുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ അഴിമതിക്കേസെടുക്കാനുള്ള തെളിവുകളുണ്ടെന്ന് സോളാര്‍ വിവാദം അന്വേഷിച്ച ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. അന്നത്തെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദും ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കേസില്‍ നിന്നു രക്ഷിക്കാന്‍ ശ്രമം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് സരിത എസ് നായരെ പരിചയമുണ്ടായിരുന്നുവെന്നും സരിതയുമായും ബിജു രാധാകൃഷ്‌നുമായും ചുരുങ്ങിയത് 2011 മുതല്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

തോമസ് കൊണ്ടോട്ടി എന്ന ഉമ്മന്‍ ചാണ്ടിയുടെ അനുയായിയും സരിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വെളിവാകുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി സരിത നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മുഖേന ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കേസില്‍നിന്ന് ഒഴിവാക്കാന്‍ ഇടപെട്ടു. അന്നത്തെ ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദും ഉമ്മന്‍ ചാണ്ടിയെ കഴിയുന്നതുപോലെയൊക്കെ സഹായിച്ചിട്ടുണ്ട്. തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും സഹായിച്ചു. സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

മുഖ്യമന്ത്രിയെ ക്രിമിനല്‍ ബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ശ്രമിച്ചു. സിഡിആറുകളും മറ്റ് തെളിവുകളും പരാമര്‍ശിച്ചുകൊണ്ട് കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും പോലീസുകാരും അടക്കമുള്ളവരുടേ പങ്കിനേക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ശ്രമിച്ചില്ല

സരിത നായരുടെ 19-07-2013 ലെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെല്ലാം അവരുമായും അവരുടെ അഭിഭാഷകനുമായും ഫോണ്‍ മുഖാന്തിരം ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll To Top