Monday September 25, 2017
Latest Updates

ജസ്റ്റിന്‍ ബീബറിന്റെ സന്ദര്‍ശനത്തോടെ കില്‍ഡയറിലെ റസ്റ്റോറന്റ് പേര് മാറ്റി

ജസ്റ്റിന്‍ ബീബറിന്റെ സന്ദര്‍ശനത്തോടെ കില്‍ഡയറിലെ റസ്റ്റോറന്റ് പേര് മാറ്റി

ഡബ്ലിന്‍ : വിഖ്യാത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ സന്ദര്‍ശനത്തോടെ കില്‍ഡെയറിലെ റസ്റ്റോറന്റിന്റെ പേര് മാറി.മൂന്നുതവണയാണ് ആ റസ്റ്റോറന്റില്‍ എത്തി ഭക്ഷണം കഴിച്ചത്.ഈ ആഴ്ചയുടെ തുടക്കത്തില്‍ മേയ്നൂത്ത് മെയിന്‍ സ്ട്രീറ്റില്‍ പികാഡെറസില്‍ പോപ് സംഗീത പരിപാടി അരങ്ങേറിയിരുന്നു.അതിനിടെയാണ് ഇവിടെ ഭക്ഷണത്തിനെത്തിയത്. റസ്റ്റോറന്റിലെ ഭക്ഷണം വല്ലാതെ ഇഷ്ടപ്പെട്ടതിനാലാണ് ആ ആഴ്ചയില്‍ത്തന്നെ രണ്ടു പ്രാവശ്യം കൂടിയെത്തിയതെന്നാണ് ഹോട്ടലധികൃതര്‍ കരുതുന്നത്.
ചൊവ്വാഴ്ചയാണ് ഭക്ഷണത്തിനായി ആദ്യമെത്തിയത് .ആ ചിത്രം സോഷ്യല്‍ മീഡിയയിലെത്തി.തുടര്‍ന്ന് ബുധനാഴച ഭക്ഷണത്തിനു ശേഷം മടങ്ങുന്ന ചിത്രമാണ് പ്രത്യക്ഷമായത്.വ്യാഴാഴ്ച വേള്‍ഡ് ടൂറിന് മടങ്ങുന്നതിനു മുമ്പ് മൂന്നാമതും എത്തിയ ബീബറിന്റെ ചിത്രമാണ് കില്‍ഡെയര്‍ ഈറ്ററി നല്‍കിയത്.’ബീബര്‍ ത്രീ ടൈംസ്’ എന്ന പേരാണ് റസ്റ്റോറന്റിന് നല്‍കിയിരിക്കുന്നത്.
‘ബീബര്‍ മൂന്നാം പ്രാവശ്യവും അവിശ്വസനീയം’ എന്ന് അവര്‍ പറഞ്ഞു.പെട്ടെന്നു വന്നു അതേപോലെ പോയി. മൂന്ന് ക്രിസ്പി ചിക്കന്‍ റാപ്സും നാചോസുമാണ് കഴിച്ചത്.ഇവിടുത്തെ ക്ഷണം അദ്ദേഹത്തിനിഷ്ടമായി. അടുത്ത അയര്‍ലണ്ട് സന്ദര്‍ശനവേളയിലും ഇവിടെയെത്താതിരിക്കില്ല.അവര്‍ പറയുന്നു.സൂപ്പര്‍ സ്റ്റാറിന് സ്ഥാപനം നല്‍കിയ ഭക്ഷണം ഇഷ്ടപ്പെട്ടെന്നറിഞ്ഞതോടെ ഉടമസ്ഥരും ആഹ്ലാദത്തിലായി. എന്നാല്‍പ്പിന്നെ പേര് മാറ്റിയേക്കാമെന്നങ്ങ് തീരുമാനിക്കുകയായിരുന്നു.

Scroll To Top