Thursday April 19, 2018
Latest Updates

ജലശുദ്ധീകരണ പ്ലാന്റില്‍ തകരാറ്; ഡബ്ലിന്‍,വിക്‌ളോ മേഖലയില്‍ വെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

ജലശുദ്ധീകരണ പ്ലാന്റില്‍ തകരാറ്; ഡബ്ലിന്‍,വിക്‌ളോ മേഖലയില്‍ വെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍:ജലശുദ്ധീകരണ പ്ലാന്റിലെ ക്ലോറിന്‍ ബൂസ്റ്ററില്‍ വന്ന തകരാറുകളുടെ അടിസ്ഥാനത്തില്‍ വിക്ലോയിലെയും സൗത്ത് ഡബ്ലിനിലെയും 65000 വീടുകളില്‍ കുടിവെളളം തിളപ്പിച്ച് മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം. ബുധനാഴ്ചയോടെ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാമെന്നും അതുവരെ ഇത്തരത്തില്‍ വെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കണമെന്നാണ് HSE ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നൂറ്റമ്പതു വര്‍ഷത്തോളം പഴക്കമുള്ള വാര്‍ട്ട്റി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലെ ക്ലോറിന്‍ ബൂസ്റ്ററില്‍ ഇന്നലെ രാവിലെ ഉണ്ടായ തകരാറുകളാണ് ഇതിന് കാരണം. കുടിക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വെള്ളവും, ഐസ് നിര്‍മ്മാണത്തിനും വായ കഴുക്കുന്നതിനടക്കമുള്ള വെള്ളവും ഇത്തരത്തില്‍ തിളപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പ് പരിശോധിച്ച് ഇനിയൊരു അറിയിപ്പ് നല്‍കുന്നത് വരെ കുടിവെളളം തിളപ്പിച്ച് മാത്രം ഉപയോഗിക്കേണ്ടതാണ്. ഗ്രേസ്റ്റോണ്‍, ബ്രേ,ന്യൂ ടൌണ്‍ മൗണ്ട് കെന്നഡി, കില്‍ക്കൂള്‍, കില്‍പ്പെഡര്‍, ന്യൂകാസില്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലുള്ളവര്‍ വെള്ളം തിളപ്പിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഡബ്ലിനില്‍ കോര്‍ക്ക് ആബേ, വുഡ്ബ്രൂക്ക്,ഓള്‍ഡ് കോണട്ട് അവന്യൂ തുടങ്ങി നിരവധി ഭാഗങ്ങളെ ഇത് ബാധിക്കും.

Scroll To Top