Tuesday January 24, 2017
Latest Updates

ജലനിരക്ക് വിരുദ്ധ സമരം:വാട്ടര്‍ മീറ്ററുകള്‍ തല്ലിപ്പൊട്ടിച്ച വൃദ്ധന് താത്കാലിക ജാമ്യം

ജലനിരക്ക് വിരുദ്ധ സമരം:വാട്ടര്‍ മീറ്ററുകള്‍ തല്ലിപ്പൊട്ടിച്ച വൃദ്ധന് താത്കാലിക ജാമ്യം

 കോര്‍ക്ക്: ജലനിരക്ക് വിരുദ്ധ സമരത്തോട് അനുബന്ധിച്ചുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പത്തോളം വാട്ടര്‍മീറ്ററുകള്‍ തല്ലിപ്പൊട്ടിച്ച 64 വയസുകാരനായ ബ്രയാന്‍ ഗൌള്‍ട് കോര്‍ക്ക് കോടതിയില്‍ ഹാജരായി.

കോര്‍ക്കിലെ ജലനിരക്ക് സമരത്തിന്റെ നേതൃ നിരയിലുള്ള അറുപത്തിനാലുകാരന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് നൂറോളം വരുന്ന സമരഭടന്മാര്‍ അദ്ദേഹത്തോടൊപ്പം കോടതി പരിസരത്ത് എത്തിയിരുന്നു.
.
800 യൂറോയുടെ നഷ്ട്ടമാണ് ബ്രയാന്‍ വരുത്തിയിട്ടുള്ളത് എന്നാണ് പരാതി.കൂടാതെ മീറ്റര്‍ സ്ഥാപിക്കാന്‍ വന്ന കമ്പനിയുടെ കോണ്‍ട്രാക്റ്ററുടെ വാഹനത്തിന്റെ കീയും ബ്രയാന്‍ മോഷ്ട്ടിച്ചുവെന്നും ആരോപണമുണ്ട്.

കോടതിയില്‍ തന്നില്‍ ആരോപിച്ച കുറ്റത്തിന് വിധി ഏറ്റുവാങ്ങാന്‍ തയാറാണ് എന്നു ബ്രയാന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.’എന്നാല്‍ മോഷണമൊന്നും നടത്തിയിട്ടില്ല.ഇത് ജല നിരക്കിനെതിരെയുള്ള സ്വാഭാവിക സമരത്തിന്റെ ഭാഗം മാത്രമാണ് .അവര്‍ പറഞ്ഞു.

അടുത്ത ഏപ്രില്‍ 17 ലേക്ക് കേസ് മാറ്റിയ ജഡ്ജി, ബ്രയാന് താത്കാലിക ജാമ്യം അനുവദിച്ചു.സോഷ്യല്‍ വെല്‍ഫയര്‍ ആനുകൂല്യങ്ങളോടൊപ്പം ആരോഗ്യ ചികിത്സാ സംവിധാനങ്ങളും ,നിയമ സഹായവും ഇദ്ദേഹത്തിനു നല്കാനും ഉത്തരവായി.

Scroll To Top