Saturday May 27, 2017
Latest Updates

ജലനിരക്ക് നടപ്പിലാക്കുന്നത് വീണ്ടും വൈകിയേക്കും; ആദ്യ ബില്‍ ഓഗസ്റ്റില്‍?

ജലനിരക്ക് നടപ്പിലാക്കുന്നത് വീണ്ടും വൈകിയേക്കും; ആദ്യ ബില്‍ ഓഗസ്റ്റില്‍?

ഡബ്ലിന്‍: ജലനിരക്ക് ഈടാക്കുന്നത് വീണ്ടും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്.പ്രതിഷേധത്തെ തുടര്‍ന്ന് പുതുക്കി നിശ്ചയിച്ച ജലനിരക്ക് സിനഡ് തള്ളിയാല്‍ അടുത്ത ഓഗസ്റ്റ് മുതല്‍ക്കേ പുതിയ നിരക്കില്‍ ജലനിരക്ക് ഈടാക്കൂ എന്ന്‌റിപ്പോര്‍ട്ട്. പുതിയ ജലനിരക്ക് ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ സിനഡില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നത്. സിനഡ് പുതിയ ജലനിരക്ക് തള്ളിയാല്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതിലും മൂന്നു മാസം വൈകി ഓഗസ്റ്റില്‍ മാത്രമേ പുതിയ ജലനിരക്കുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂ.വാട്ടര്‍ ബില്ലിന്റെ ചര്‍ച്ചയില്‍ സിനഡില്‍ സര്‍ക്കാരിന് അനുകൂലമായ നിലയല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിഷേധങ്ങള്‍ ശക്തമായി തുടരുമ്പോഴും ജലനിരക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് തീരുമാനിച്ചിരിക്കുന്ന സര്‍ക്കാരിന് വന്‍തിരിച്ചടിയാകുമിത്. അതേസമയം ഐറിഷ് വാട്ടറില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്കുള്ള ഗ്രാന്റ് ഉടന്‍ ലഭ്യമാക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ അറിയിച്ചു. ജലനിരക്കുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യത്തിനു ജീവനക്കാരെ ലഭ്യമാക്കുന്നതിനും ഫണ്ട് ലഭ്യമാക്കുന്നതിനും സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പും പരിസ്ഥിതി മന്ത്രാലയവും പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ വകുപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ജോണ്‍ ബര്‍ട്ടന്‍ അറിയിച്ചു.

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള നൂറു യൂറോ സമ്മാനം നല്കുന്നതിനുള്ള പദ്ധതിപ്രകാരം 130 മില്യന്‍ യൂറോയാണ് സര്‍ക്കാര്‍ മാറ്റിവച്ചത്. എന്നാല്‍ 1.65 മില്യന്‍ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ തുക കൊടുക്കേണ്ട സാഹചര്യമാണ്. ഇതില്‍ കുറവുള്ള 35 മില്യന്‍ യൂറോ എങ്ങനെ കണ്ടെത്തുമെന്നറിയാതെ മന്ത്രി അലന്‍ കെല്ലി പ്രതിസന്ധിയിലാണ്. ഈ ചെലവ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ഫിനാഫാള്‍ നേതാവ് ബാരി കൊവെന്‍ ആവശ്യപ്പെട്ടു.

Scroll To Top