Tuesday January 24, 2017
Latest Updates

ജലനിരക്ക്:ഗാല്‍വെയില്‍ പ്രതിഷേധക്കാര്‍ എന്‍ഡ കെന്നിയെ വഴിയില്‍ തടഞ്ഞു

ജലനിരക്ക്:ഗാല്‍വെയില്‍  പ്രതിഷേധക്കാര്‍ എന്‍ഡ കെന്നിയെ വഴിയില്‍ തടഞ്ഞു

ഗാല്‍വെ: ജലനിരക്കിനെതിരെ പ്രതിഷേധിക്കുന്നവര്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയെ വഴിയില്‍ തടഞ്ഞു. തവോമിലേക്ക് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന പ്രധാനമന്ത്രിയെ ആന്റി വാട്ടര്‍ ചാര്‍ജ് പ്രവര്‍ത്തകര്‍ വഴിയില്‍ തടയുകയായിരുന്നു. ആന്റി വാട്ടര്‍ ചാര്‍ജ് ക്യാംപെയ്‌ന്റെ നൂറോളം പ്രവര്‍ത്തകര്‍ എത്തിയാണ് പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞത്. ജലനിരക്ക് പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ജലനിരക്ക് അടയ്ക്കില്ലെന്ന മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ തടഞ്ഞത്. ഗാര്‍ഡ എത്തിയാണ് പ്രധാനാന്ത്രിയെ പ്രതിഷേധക്കാരില്‍ നിന്ന് മോചിപ്പിച്ച് വിട്ടത്. അതേസമയം ഏതാനും ആഴ്ചകള്‍ക്കകം ജലനിരക്ക് സംബന്ധിച്ച ആശയക്കുഴപം പരിഹരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. താങ്ങാനാകുന്ന നിരക്ക് മാത്രമേ നിലവില്‍ വരൂ എന്നും അദ്ദേഹം വ്യക്തമാക്കി

Scroll To Top